»   » മണിക്കെതിരെ പരാതിയുമായി പ്രവാസി മലയാളികള്‍

മണിക്കെതിരെ പരാതിയുമായി പ്രവാസി മലയാളികള്‍

Posted By:
Subscribe to Filmibeat Malayalam
Kalabhavan Mani
നടന്‍ കലാഭവന്‍ മണിയ്‌ക്കെതിരെ പരാതിയുമായി പ്രവാസി മലയാളികള്‍. ആസ്‌ത്രേലിയയിലെ മലയാളി കൂട്ടായ്മയായ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയന്‍ പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണില്‍ നടത്തിയ 'മണികിലുക്കം 2010' സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നിരിയ്ക്കുന്നത്.

കലാഭവന്‍ മണിക്കു പുറമെ നടി നിത്യാ ദാസ്, ജാഫര്‍ ഇടുക്കി, മനോജ് ഗിന്നസ്, ധര്‍മജന്‍ ഗായകന്‍ സോമദാസ്, ഗായിക മനീഷ എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്തത്.

കനത്ത പ്രതിഫലം വാങ്ങി നിലവാരമില്ലാത്ത പരിപാടികള്‍ അവതരിപ്പിച്ച് വഞ്ചിച്ചുവെന്നാണ് പരാതി. പരിപാടിയെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന സംഘടനാ യോഗത്തില്‍ കലാഭവന്‍ മണിയ്‌ക്കെതിരെ അഭിനേതാക്കളുടെ സംഘടനയായ അമ്മക്ക് പരാതി നല്‍കാനും തീരുമാനമായി.

നവംബര്‍ 12,13,14 തിയതികളിലാണ് ഓസ്‌ട്രേലിയയിലെ അഡലെയ്ഡ്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍ എന്നിവിടങ്ങളില്‍ 'മണികിലുക്കം 2010' നടന്നത്. ഇതില്‍ മെല്‍ബണിലെ കിസ്‌ബ്രോ സെര്‍ബിയന്‍ ഹാളില്‍നടന്ന പരിപാടിയെക്കുറിച്ചാണ് പരാതി. വൈകുന്നേരം അഞ്ചരയ്ക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടികള്‍ മണിയുടെ പിടിവാശിമൂലം വൈകിയാണ് തുടങ്ങിയതെന്നും പരിപാടിക്കിടയില്‍ മണി ഇടവേള അനുവദിച്ചില്ലെന്നും സംഘാടകര്‍ കുറ്റപ്പെടുത്തുന്നു


കലാഭവന്‍ മണിയുടെ കോ-ഓര്‍ഡിനേറ്റര്‍മാരുടെ പിഴവാണ് പരിപാടി പരാജയമാകാന്‍ കാരണമെന്നും യോഗം വിലയിരുത്തി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam