»   » താരങ്ങള്‍ ചാനല്‍ അവതാരകരാകുന്നതിന് വിലക്ക്

താരങ്ങള്‍ ചാനല്‍ അവതാരകരാകുന്നതിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Film Reel
മലയാള ചലച്ചിത്ര താരങ്ങള്‍ ടെലിവിഷനില്‍ അവതാരകരായി വരുന്നതിന് കേരള ഫിലിംചേംബര്‍ കര്‍ശന വിലക്കേര്‍പ്പെടുത്തി. മേയ് ഒന്നിനുശേഷം ഈ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ അവതാരകരായെ ത്തുന്ന താരങ്ങള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കില്ലെന്നാണ് ഫിലിംചേംബറിന്റെ മുന്നറിയിപ്പ്.

പല താരങ്ങളും ഇപ്പോള്‍ ചാനല്‍ പരിപാടികളില്‍ സജീവമാണ്. 2003 ല്‍ അമ്മയുമായുണ്ടാക്കിയ കരാറില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ടെന്നും ഇതു കര്‍ശനമായി നടപ്പാക്കാനാണ് ചേംബര്‍ ശ്രമിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇപ്പോള്‍ സജീവമായി ചാനലുകളില്‍ പ്രവര്‍ത്തിക്കുന്ന മുകേഷ്, ജഗദീഷ്, ലാലുഅലക്‌സ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങിയ താരങ്ങള്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. വിലക്കു കര്‍ശനമായി നടപ്പാക്കുന്നതു വലിയ എതിര്‍പ്പിനിടയാക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

താരങ്ങള്‍ക്കൊപ്പം ടെലിവിഷനില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ പിന്നണി ഗായകരുള്‍പ്പെടെയുള്ള സാങ്കേതിക പ്രവര്‍ത്തകര്‍ക്കും വിലക്കു ബാധകമാകും. മിക്ക സംഗീത റിയാലിറ്റിഷോകളുടെയും വിധികര്‍ത്താക്കള്‍ മലയാളത്തിലെ പ്രശസ്ത ഗായകരാണ്.

ഗായകരായ കെ.എസ് ചിത്ര, സുജാത, ജി.വേണുഗോപാല്‍, എം.ജി.ശ്രീകുമാര്‍, സംഗീതസംവിധായകരായ എം.ജയചന്ദ്രന്‍, ദീപക് ദേവ്, ശരത് തുടങ്ങിയവരൊക്കെ വിവിധ പരിപാടികളില്‍ വിധികര്‍ത്താക്കളായി പ്രവര്‍ത്തിക്കുന്നവരാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam