»   » ഹീറോ V/s ഉസ്താദ്: താരപുത്രന്‍മാര്‍ ഏറ്റുമുട്ടുന്നു

ഹീറോ V/s ഉസ്താദ്: താരപുത്രന്‍മാര്‍ ഏറ്റുമുട്ടുന്നു

Posted By:
Subscribe to Filmibeat Malayalam
അപൂര്‍വമായൊരു താരയുദ്ധത്തിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങുകയാണ് മോളിവുഡ്. ശരിയ്ക്കും പറഞ്ഞാല്‍ താരയുദ്ധമെന്നല്ല, താരപുത്രന്മാരുടെ യുദ്ധമെന്ന വിശേഷണമാവും ഇതിന് ചേരുക.

മലയാളത്തിലെ യുവതാരങ്ങളില്‍ ഒന്നാമനായ പൃഥ്വിരാജും ആദ്യചിത്രത്തിലൂടെ വരവറിയിച്ച ദുല്‍ഖര്‍ സല്‍മാനുമാണ് മുഖാമുഖമെത്തുന്നത്. ദുല്‍ഖറിന്റെ രണ്ടാംചിത്രമായ ഉസ്താദ് ഹോട്ടലിന്റെ റിലീസ് മെയ് 11ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിരാജ് നായകനായ ഹീറോ മേയ് രണ്ടാം വാരത്തിലേക്ക് ചാര്‍ട്ട് ചെയ്തതോടെ ഒരു പോരാട്ടത്തിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞുകഴിഞ്ഞു.

ഒരു വന്‍വിജയത്തിനായി ദാഹിയ്ക്കുന്ന സുകുമാര പുത്രന്റെയും വിജയം തുടരാന്‍ മോഹിയ്ക്കുന്ന മമ്മൂട്ടി പുത്രന്റെയും സിനിമകള്‍ ഏറ്റുമുട്ടുന്നത് സിനിമാപ്രേമികളില്‍ കൗതുകവും ആകാംക്ഷയും നിറയ്ക്കുമെന്നുറപ്പാണ്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ പറയുന്നത്. അഞ്ജലി മേനോന്‍ തിരക്കഥയെഴുതിയ ഉസ്താദ് ഹോട്ടല്‍ കോഴീക്കോട്ടെ ബീച്ചിലെ ഒരു പഴയ ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിയ്ക്കപ്പെടുന്നത്. ഹിറ്റ് മേക്കര്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പുതിയ കൂട്ടുകെട്ടിന്റെ തുടക്കമാവുമെന്നാണ് കരുതപ്പെടുന്നത്.

ഹീറോയില്‍ ടാര്‍സനെന്ന സ്റ്റണ്ട് ഡ്യൂപ്പായാണ് പൃഥ്വി വേഷമിടുന്നത്. വിനോദ് ഗുരുവായൂര്‍ രചന നിര്‍വഹിയ്ക്കുന്ന ചിത്രത്തില്‍ യമി ഗൗതമാണ് നായിക. പുതിയ മുഖമെന്ന സൂപ്പര്‍ഹിറ്റിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ഹീറോ വിജയം ആവര്‍ത്തിയ്ക്കുമെന്ന പ്രതീക്ഷയിലാണ് പൃഥ്വി.

English summary
In an interesting scheduling, the release of Prithviraj;s new movie 'Hero' will coincide with that of Dulqar Salman's next 'Usthad Hotel'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam