»   » ക്രാക്‍ജാക്കില്‍ കുഞ്ചാക്കോയും ജയസൂര്യയും

ക്രാക്‍ജാക്കില്‍ കുഞ്ചാക്കോയും ജയസൂര്യയും

Posted By:
Subscribe to Filmibeat Malayalam
Kunchacko and Jayasurya
യുവതാരനിരയിലെ ശ്രദ്ധിക്കപ്പെടുന്ന താരങ്ങളാണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും. തിരിച്ചുവരവില്‍ വ്യത്യസ്തമായ ചിത്രങ്ങള്‍ ചെയ്താണ് ചാക്കോച്ചന്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം അഭിനയ സാധ്യതയുണ്ടെങ്കില്‍ വില്ലനായും തിളങ്ങുന്നതാണ് ജയസൂര്യയുടെ പ്ലസ് പോയിന്റ്.

സ്വപ്‌നക്കൂട്, ഫോര്‍ഫ്രണ്ട്‌സ്, ലോലിപോപ്പ്, ത്രികിങ്‌സ്, ഗുലുമാല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ജയസൂര്യ-കുഞ്ചാക്കോ കൂട്ടുകെട്ട് ക്ലിക്കായിരുന്നു.

ഇപ്പോഴിതാ യുവതാരങ്ങള്‍വീണ്ടുമൊന്നിയ്ക്കുന്നു. പ്രമുഖ സംവിധായകസംഘമായ റാഫി-മെക്കാര്‍ട്ടിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന ടിവിന്റെ സ്വതന്ത്ര സംരംഭമായ ക്രാക്‍ജാക്കിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിയ്ക്കുന്നു.

നല്ലൊരു കോമഡിച്ചിത്രമായരിക്കുമിതെന്നും പുതുമയുള്ള ഒട്ടേറെ കോമഡി സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് ടിവിന്‍ പറയുന്നത്. റാഫിയുടെ കഥയ്ക്ക് തിരക്കഥയെഴുതുന്നത് ജെ പള്ളാശ്ശേരിയാണ്. ചിത്രത്തില്‍ രണ്ടു നായികമാരുണ്ടാകും, ആരായിരിക്കുമെന്നകാര്യത്തില്‍ തീരുമാനമായില്ല, താരനിര്‍ണയം നടന്നുവരുകയാണ്.

English summary
Kunchacko Boban and Jayasurya together in new film titled 'Crack Jack'. Film is directed by assistant of Rafi Macartin, Tivin, which is his first directional attempt.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam