»   » കിങ് മമ്മൂട്ടി-കമ്മീഷണര്‍ പൃഥ്വി ഒന്നിക്കുന്നു

കിങ് മമ്മൂട്ടി-കമ്മീഷണര്‍ പൃഥ്വി ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj And Mammootty
പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടി-പൃഥ്വിരാജ് വീണ്ടും ഒന്നിയ്ക്കുന്നു. കരിയറിലെ ഏറ്റവും പവര്‍ഫുള്‍ കഥാപാത്രങ്ങളിലൊന്നായ ദ കിങിലെ തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സിനെ മമ്മൂട്ടി വീണ്ടും എടുത്തണിയുമ്പോള്‍ തിയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച കമ്മീഷണിലെ ഭരത് ചന്ദ്രനെ സുരേഷ് ഗോപിയില്‍ നിന്നും ഏറ്റെടുത്താണ് പൃഥ്വിരാജ് വരുന്നത്.

'ദ കിങ് ആന്റ് ദ കമ്മീഷണര്‍' എന്ന് പേരിട്ടിരിയ്ക്കുന്ന പ്രൊജക്ട് ചലച്ചിത്ര ലോകത്ത് വന്‍ വാര്‍ത്തയായി മാറിക്കഴിഞ്ഞു. എന്നാല്‍ മമ്മൂട്ടിയും പൃഥ്വിയും ഒന്നിയ്ക്കുന്നുവെന്നതിനപ്പുറം മറ്റൊരു തകര്‍പ്പന്‍ കൂട്ടുകെട്ടാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്.

തീപ്പൊരി ഡയലോഗുകളിലെ വെള്ളിത്തിരയെ കിടിലം കൊള്ളിയ്ക്കുന്ന രഞ്ജിപണിക്കരും ആക്ഷന്‍ സിനിമകളുടെ തലതൊട്ടപ്പനായ ഷാജി കൈലാസും വീണ്ടും ഒത്തുചേരുന്നുവെന്ന പ്രത്യേകതയാണ് ഈ പ്രൊജക്ടിനെ ശ്രദ്ധേയമാക്കുന്നത്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരു സിനിമയൊരുക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് പലതും പ്രതീക്ഷിയ്ക്കാം.

ഡോക്ടര്‍ പശുപതിയെന്ന കോമഡി സിനിമയില്‍ തുടങ്ങി, തലസ്ഥാനം, മാഫിയ, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കമ്മീഷണര്‍ എന്നിങ്ങനെയുള്ള മെഗാഹിറ്റ് ചിത്രങ്ങളിലൂടെ മുന്നേറിയ ഈ കൂട്ടുകെട്ട് 95ല്‍ പുറത്തിറങ്ങിയ ദി കിങിലൂടെയാണ് താത്കാലികമായി അവസാനിച്ചത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടും പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയ ഇരുവര്‍ക്കും പിന്നെ പറയാനുള്ളത് തിരിച്ചടികളുടെ ചരിത്രം.

പത്രം പോലുള്ള ചില ഹിറ്റുകളുമായി രഞ്ജി പിടിച്ചുനിന്നൈങ്കിലും സിനിമയില്‍ നിത്യസാന്നിധ്യമായി മാറാന്‍ ഈ തിരക്കഥാകൃത്തിന് കഴിഞ്ഞില്ല. അതിനിടെ കമ്മീഷണറിന്റെ രണ്ടാം ഭാഗമായ ഭരത് ചന്ദ്രന്‍ ഐപിഎസിലൂടെ സംവിധായകന്റെ മേലങ്കിയും രഞ്ജി എടുത്തണിഞ്ഞു. തുടര്‍ന്ന് പുറത്തിറങ്ങിയ മമ്മൂട്ടിയുടെ രൗദ്രമെന്ന ചിത്രം സംവിധാനം രഞ്ജിയ്ക്ക് പറ്റിയ പണിയല്ല എന്നു തെളിയ്ക്കുന്നതായിരുന്നു.

അപ്പുറത്ത് കാമ്പില്ലാത്ത ആക്ഷന്‍ സിനിമകളുമായി മുന്നോട്ടു പോയ ഷാജി കൈലാസിന്റെ കാര്യമായിരുന്നു കൂടുതല്‍ കഷ്ടം. പരാജയങ്ങളില്‍ നിന്ന് പരാജയങ്ങളിലേക്ക് മൂക്കുകുത്തിയ ഷാജി സിനിമകള്‍ മലയാള സിനിമാ വ്യവസായത്തിന് തന്നെ ഒരു ബാധ്യതയായി മാറി. മോഹന്‍ലാല്‍-സുരേഷ് ഗോപി-മമ്മൂട്ടി ഈ മൂന്ന് താരങ്ങളെ നായകന്‍മാരാക്കി സിനിമകളൊരുക്കിയെങ്കിലും ഷാജിയ്ക്ക് വന്‍ വിജയങ്ങള്‍ കണ്ടെത്താനായില്ല.
അടുത്ത പേജില്‍
പിണക്കം, ഭരത്ചന്ദ്രനാവാന്‍ ഗോപിയില്ല?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam