»   » പിണക്കം, ഭരത്ചന്ദ്രനാവാന്‍ ഗോപിയില്ല?

പിണക്കം, ഭരത്ചന്ദ്രനാവാന്‍ ഗോപിയില്ല?

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
ഒരുമിച്ച് നിന്നാല്‍ വീണ്ടും അദ്ഭുതങ്ങള്‍ സൃഷ്ടിയ്ക്കാമെന്ന തിരിച്ചറിവിലാണ് ഷാജിയും രഞ്ജിയും വീണ്ടുമൊന്നിയ്ക്കുന്നത്. ഇടക്കാലത്ത് കമ്മീഷണറിന്റെ മൂന്നാം ഭാഗമായി പൊലീസ് കമ്മീഷണര്‍ എന്നൊരു ചിത്രമൊരുക്കാന്‍ ഷാജിയ്ക്ക് ആലോചനയുണ്ടായിരുന്നു. ഇതിന്റെ തിരക്കഥ ഷാജി തന്നെ തുടങ്ങിവെയ്ക്കുകയും ചെയ്തു. എന്നാല്‍ പുതിയ പ്രൊജക്ട് രൂപപ്പെട്ടതോടെ പൊലീസ് കമ്മീഷണര്‍ തത്കാലത്തേക്കെങ്കിലും ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

യെസ് ഐ ഹാവ് ആന്‍ എക്‌സ്ട്രാ ബോണ്‍, ഒരെല്ല് കൂടുതലാണെനിയ്ക്ക്- ഇങ്ങനെയൊരു ഇടിവെട്ട് ഡയലോഗ് പറയാന്‍ തേവള്ളി പറമ്പില്‍ ജോസഫ് അലക്‌സ് വീണ്ടും വരികയാണ്. മമ്മൂട്ടിയുടെ കലക്ടര്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ക്കുന്നതിന് കാരണം സിനിമയിലെ തകര്‍പ്പന്‍ ഡയലോഗുകള്‍ തന്നെ.

അതേ സമയം കിങിനും ഒരുപടി മേലെ നില്‍ക്കുമെന്ന് പറയാവുന്ന കമ്മീഷണറിലെ ഭരത് ചന്ദ്രനെ അവതരിപ്പിയ്ക്കാന്‍ സുരേഷ് ഗോപി ഉണ്ടാവില്ലെന്നത് താരത്തിന്റെ ആരാധകരെ നിരാശപ്പെടുത്തുമെന്ന കാര്യമുറപ്പാണ്. മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മില്‍ ഏറെക്കാലമായി തുടരുന്ന പിണക്കം തന്നെയാണ് ഇവര്‍ ഒന്നിയ്ക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കിയതെന്നാണ് സൂചനകള്‍.

ഇതാദ്യമായല്ല, സുരേഷ് ഗോപി ഒരു മമ്മൂട്ടി ചിത്രത്തില്‍ നിന്നും പിന്‍മാറുന്നത്. ചരിത്രം സൃഷ്ടിച്ച പഴശ്ശിരാജയില്‍ നിന്നും ഇതേ കാരണങ്ങളാല്‍ സുരേഷ് ഗോപി പിന്‍മാറിയിരുന്നു. പകരമെത്തിയ ശരത് കുമാര്‍ നേടിയ പേരും പെരുമയും യാഥാര്‍ത്ഥ്യമായി നില്‍ക്കെ തന്നെയാണ് ഈ വന്‍ പ്രൊജക്ട് സുരേഷ് ഗോപി ഉപേക്ഷിയ്ക്കുന്നത്.

സുരേഷ് ഗോപിയുടെ സൂപ്പര്‍താര പദവി അരക്കിട്ടുറപ്പിച്ച ഭരത് ചന്ദ്രനെ ഏറ്റെടുക്കാനുള്ള ഭാഗ്യം ലഭിച്ചിരിയ്ക്കുന്നത് പൃഥ്വിരാജിനാണ്. ഒരുപക്ഷേ ഭരത് ചന്ദ്രന്‍ ഈ നടന്റെ ഭാഗ്യമായി മാറിയാലും ആരും അദ്ഭുതപ്പെടേണ്ട. കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിച്ച പോക്കിരിരാജയ്ക്ക ശേഷം മമ്മൂട്ടിയും പൃഥ്വിയും ഒന്നിയ്ക്കുന്ന സിനിമ ബോക്‌സ് ഓഫീസില്‍ പുതിയൊരു വിജയഗാഥ തന്നെ സൃഷ്ടിച്ചേക്കാം.

ആന്റോ ജോസഫ് നിര്‍മ്മിയ്ക്കുന്ന ദ കിങ് ആന്റ് ദ കമ്മീഷണര്‍ വിതരണത്തിനെത്തിയ്ക്കുന്നത് മമ്മൂട്ടിയുടെ പ്ലേഹൗസാണ്. ഹൈദരാബാദ്, ദില്ലി, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനായി നിശ്ചയിച്ചിരിയ്ക്കുന്നത്.
മുന്‍ പേജില്‍
പോക്കിരിമാരോടൊപ്പം ഷാജിയും രഞ്ജിയും

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam