»   »  ലാലിന്റെ ചിത്രം മമ്മൂട്ടി നിര്‍മ്മിക്കുന്നു

ലാലിന്റെ ചിത്രം മമ്മൂട്ടി നിര്‍മ്മിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Lal and Mammootty
സംവിധായകന്‍ ലാല്‍ മമ്മൂട്ടിയെ നായകനാക്കി ചെയ്യുന്ന കമോഡി ചിത്രമായ കോബ്ര നിര്‍മ്മിക്കുന്നത് മമ്മൂട്ടുയുടെ പ്ലേഹൗസ്. മമ്മൂട്ടിയും ലാലും ഒന്നിലേറെ തവണ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ലാലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത് ഇതാദ്യമാണ്. ചിത്രത്തില്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

രണ്ട് സഹോദരന്മാരുടെ കഥ പറയുന്ന ചിത്രമാണ് കോബ്ര, കോ-ബ്രദേഴ്‌സിന്റെ ചുരുക്കമായിട്ടാണ് കോബ്രയെന്ന പേര് ചിത്രത്തിനിട്ടിരിക്കുന്നത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും ലക്ഷ്മി റായിയുമാണ് നായികമാരായി എത്തുന്നത്. അലക്‌സ് പോളാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രം ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് സൂചന.

ഇതിന് മുമ്പ് ഋതു. കാണാക്കണ്‍മണി, ചട്ടമ്പിനാട്, നീലത്താമര തുടങ്ങി ഒട്ടേറെ ചിത്രത്തില്‍ എന്നീ ചിത്രങ്ങള്‍ പ്ലേഹൗസ് തിയേറ്ററുകളില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായിട്ടാണ് പ്ലേഹൗസ് നിര്‍മ്മാണ രംഗത്തേയ്ക്ക് കടക്കുന്നത്.

ഇതിന് മുമ്പ് ലാലും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ച തൊമ്മനും മക്കളുമെന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ച ബെസ്റ്റ് ആക്ടറും ശ്രദ്ധിക്കപ്പെട്ടചിത്രമായിരുന്നു. എന്തായാലും വീണ്ടും കോമഡിയുടെ മേമ്പൊടിയുമായി ഇരുവരും ഒന്നിയ്ക്കുന്ന കോബ്ര അടുത്ത ക്രിസ്മസ് സീസണില്‍ ശ്രദ്ധേയചിത്രമായി മാറുമെന്ന് പ്രതീക്ഷിക്കാം.

English summary
Mammootty, megastar and owner of leading Malayalam distribution house Playhouse, will produce Lal's next directorial venture Cobra,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam