»   » ശിക്കാറില്‍ ലാല്‍ ലോറി ഡ്രൈവര്‍

ശിക്കാറില്‍ ലാല്‍ ലോറി ഡ്രൈവര്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
വളയം പിടിയ്‌ക്കാനുള്ള ലാലിന്റെ ഹരം വിട്ടുമാറുന്നില്ല. ഭ്രമരത്തിലെ സാഹസികനായ ജീപ്പ്‌ ഡ്രൈവര്‍ക്ക്‌ ശേഷം ഒരിക്കല്‍ കൂടി ലാല്‍ ഡ്രൈവറുടെ റോളിലേക്കെത്തുന്നു.

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാറിലാണ്‌ ലാല്‍ ഡ്രൈവറുടെ വേഷമണിയുന്നത്‌. എസ്‌ സുരേഷ്‌ ബാബു തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തില്‍ ബലരാമന്‍ എന്ന ലോറി ഡ്രൈവറുടെ വേഷമാണ്‌ ലാല്‍ അവതരിപ്പിയ്‌ക്കുന്നത്‌. ഇടുക്കിയിലെ ഒരു ഈറ്റക്കോളനിയുടെ പശ്ചാത്തലത്തിലുള്ള ഒരുപ്രതികാര കഥയാണ്‌ എം പത്മകുമാര്‍ പറയുന്നത്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

മെഡിസിന്‌ പഠിയ്‌ക്കുന്ന ഒരു കുട്ടിയുടെ അച്ഛനാണ്‌ ബലരാമന്‍. ഭൂതകാലത്തിലെ ചിലസംഭവങ്ങള്‍ ഒരു ഭീതിയായി ഒരു നിഴല്‍ പോലെ ഇപ്പോഴും അയാളെ പിന്തുടരുന്നുണ്ട്‌. ഇതയാള്‍ക്ക്‌ ചുറ്റും ചില ദുരൂഹതകള്‍ ഉയര്‍ത്തുന്നു. ഇരയെ പിടിയ്‌ക്കാനുള്ള വേട്ടക്കാരന്റെ ശ്രമങ്ങളും രക്ഷപ്പെടാനായി പോരാടുന്ന ഇരയുടെയും അതിജീവനത്തിന്റെ കഥയാണ്‌ ശിക്കാര്‍ ആവിഷ്‌ക്കരിയ്‌ക്കുന്നത്‌.

പത്മപ്രിയ നായികയാകുന്ന ചിത്രത്തില്‍ അനന്യ, മുകേഷ്‌, ജഗതി, ഋതു ഫെയിം നിഷാന്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, ശിവജി ഗുരുവായൂര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. കാസനോവയ്‌ക്ക്‌ ശേഷം ചിത്രീകരണം ആരംഭിയ്‌ക്കുന്ന ശിക്കാര്‍ അടിമാലി, തൂത്തുക്കുടി, പൂയംകുട്ടി, ഹൈദ്രാബാദ്‌ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിയ്‌ക്കുക.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam