»   » ലാലും കാവ്യയും വന്നു; പാലയില്‍ ഉത്സവം

ലാലും കാവ്യയും വന്നു; പാലയില്‍ ഉത്സവം

Posted By:
Subscribe to Filmibeat Malayalam
Lal and Kavya
കോട്ടയം: പാലാക്കാര്‍ക്ക് വെള്ളിയാഴ്ച ഉത്സവമായിരുന്നു സ്‌ക്രീനിലെ താരങ്ങള്‍ കണ്‍മുന്നില്‍, അതും മെഗാസ്റ്റാര്‍ മോഹന്‍ലാലും, ഇഷ്ടതാരം കാവ്യാ മാധവനും. പാലായില്‍ കുറേ സമയത്തേയ്ക്ക് വാഹനങ്ങള്‍ പോലും ഓടിയില്ല. അത്രയും തിരക്കായിരുന്നു റോഡുകളില്‍പ്പോലും

സെന്റ് തോമസ് സ്‌കൂളിലെത്തി താരങ്ങളെ നാട്ടുകാര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. കരിക്കിനേത്ത് സില്‍ക്‌സിന്റെ പുതിയ ഷോറും ഉത്ഘാടനം ചെയ്യാനായിരുന്നു ഇരുവരും എത്തിയത്. ഒപ്പം ഇവന്റ് മാനേജ്‌മെന്റ് വൈഭവുമായി രഞ്ജിനി ഹരിദാസുമുണ്ടയാിരുന്നു.

സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയ വേദിയില്‍ താരങ്ങള്‍ കയറിയപ്പോഴേയ്ക്കും നാലുപാടുനിന്നും ജയ് വിളി ഉയര്‍ന്നു. മോഹന്‍ലാലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും ധരിച്ചാണ് ഒരു സംഘമെത്തിയിരുന്നത്. വെറുമൊരു ഉത്ഘാടനമായിരുന്നുവെങ്കിലും പ്രമുഖ കക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്ക്കുള്ളതിനേക്കാളേറെ ആളുകളായിരുന്നു ലാലിനെയും കാവ്യയെയും കാണാന്‍ തടിച്ചുകൂടിയത്.

രാഷ്ട്രീയക്കാരായ കെഎം മാണി, ജോസ് കെ മാണി, മാണി സി കാപ്പന്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. ജനങ്ങളെ നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ പാടുപെടേണ്ടിവന്നു.

English summary
Super Star Mohanlal and actress Kavya Madhavan attended a inauguration function at Pala in Kottayam district on Firday. A big crowd was witness there.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam