»   » മോഹന്‍ലാലും സിദ്ധിഖും വീണ്ടും

മോഹന്‍ലാലും സിദ്ധിഖും വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഹിറ്റ്‌മേക്കര്‍ സിദ്ദിഖും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിയ്ക്കുന്നത്.

2011ഒടുവില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം 2012ലായിരിക്കും റിലീസ് ചെയ്യുകയെന്നാണ് സൂചന. വിയറ്റ്‌നാം കോളിനായാണ് മോഹന്‍ലാലും സിദ്ദിഖും അവസാനമായി ഒന്നിച്ച ചിത്രം. 1992 ലാണ് സിദ്ദിഖ്‌ലാല്‍ ടീമിന്റെ വിയറ്റ്‌നാം കോളനി എന്ന ചിത്രം പുറത്തിറങ്ങിയത്. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അക്ഷരാര്‍ത്ഥത്തില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ബോഡിഗാര്‍ഡിന് ശേഷം തുടങ്ങാനിരുന്ന ചിത്രം സിദ്ദിഖിന്റെ തിരക്ക് കാരണം മാറ്റിവെക്കുകയായിരുന്നു. ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പിന് ശേഷം പിന്നീട് അത് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്ന തിരക്കിലായിരുന്നു സിദ്ദിഖ്.

സല്‍മാന്‍ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതിന്റെ റിലീസിന് ശേഷമാകും ലാല്‍ ചിത്രത്തിന്റെ തിരക്കഥാ ജോലികളിലേക്ക് സിദ്ദിഖ് കടക്കുക.ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങളേയോ തീരുമാനിച്ചിട്ടില്ല.

English summary
The latest news to hear about our God's own Superstar Mohanlal is that he may team up with the hit maker in Malayalam film industry, Siddique for a new film,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam