»   » പ്രതികാരത്തിന്റെ കഥ പറയുന്ന നല്ലഭാര്യ

പ്രതികാരത്തിന്റെ കഥ പറയുന്ന നല്ലഭാര്യ

Posted By:
Subscribe to Filmibeat Malayalam
സ്വന്തം കുടുംബത്തിനുവേണ്ടി കാമുകിയെ മറന്ന് സുലേഖയെ വിവാഹം കഴിച്ചവനാണ് ഷുക്കൂര്‍. അഹങ്കാരം മുഖമുദ്രയായിട്ടും ഷുക്കൂര്‍ സുലേഖയെ സ്‌നേഹിക്കാന്‍ ശ്രമിച്ചു. ഷുക്കൂറിന്റെ കുടുംബവുമായ് ഒത്തുപോകാന്‍ സുലേഖയ്ക്കു പക്ഷേ കഴിയുന്നില്ല.

അഡ്ജസ്‌റ് ചെയ്യാനുള്ള ശ്രമങ്ങളൊക്കെ പാളിയപ്പോള്‍ ഷുക്കൂര്‍ സുലേഖയില്‍ നിന്നകന്നു. മനസ്സില്‍ പ്രതികാരത്തിന്റെ അഗ്‌നി ഒളിപ്പിച്ചുകൊണ്ട് കടന്നുവന്ന ഗോപന്‍ എന്ന ഡ്രൈവര്‍ സുലേഖയുടെ വിശ്വസ്തനായി.

കോളേജില്‍ പഠിക്കുന്ന കാലത്ത് സഹോദരി നന്ദിനിയെ റാഗ് ചെയ്ത് പീഡിപ്പിച്ച സുലേഖയെ നശിപ്പിക്കുകയെന്നതാണ് ഗോപന്റെ ലക്ഷ്യം. സുലേഖയുടെ വിശ്വാസം നേടിയെടുത്ത ഗോപന്‍ ശരീരവും മനസ്സും തളര്‍ന്ന് സാവധാനം മരണത്തിനു കീഴടങ്ങുന്ന വിഷം ഭക്ഷണത്തില്‍ ചേര്‍ത്ത് സുലേഖയ്ക്കു നല്‍കുന്നു.

പ്രസരിപ്പുകള്‍ കെട്ടടങ്ങിയ സുലേഖ തളര്‍ന്നു. അവള്‍ സ്‌നേഹത്തിനുവേണ്ടി കൊതിച്ചു. അഹങ്കാരത്തിന്റെ പല്ലുകൊഴിഞ്ഞ് സ്വന്തം തെറ്റുകളില്‍ പശ്ചാത്തപിച്ചു. ഷുക്കൂറിന്റെ സാമീപ്യത്തിനായി ആഗ്രഹിക്കുന്നു.

മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന തന്റെ ഭാര്യ മാനസികരോഗി കൂടിയാണെന്നറിഞ്ഞ ഷുക്കൂര്‍ നിരാശനായി. എങ്കിലും അവളെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരാന് അയാള്‍ ശ്രമം നടത്തുകയാണ് അയാള്‍.

നവാഗതസംവിധായകന്‍ ഇഎംവി അലിയുടെ നല്ല ഭാര്യയെന്ന ചിത്രത്തിന്റെ കഥ പലതുകൊണ്ടും വ്യത്യസ്തമാണ്. ചിത്രത്തില്‍ ഡ്യൂപ്‌ളിക്കേറ്റ് ഫെയിം രൂപശ്രീ സുലേഖയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പുതുമുഖതാരം സന്ദീപാണ് നായകന്‍. ത്രീസ്‌റാര്‍ പ്രൊഡക്ഷന്‍സിനുവേണ്ടി എസ്.കെ റഷീദ് നിര്‍മ്മിക്കുന്ന നല്ല ഭാര്യയില്‍ അനൂപ് ചന്ദ്രന്‍, മാമുക്കോയ, സുധീഷ്, സുരാജ് വെഞ്ഞാറമൂട്, ശ്രീരാമന്‍ ശിവജി ഗുരുവായൂര്‍, ഐശ്വര്യ , സൗമ്യ, കനകലത, ശാന്തകുമാരി, മഞ്ജരി തുടങ്ങിയവരെല്ലാം അഭിനയിക്കുന്നുണ്ട്.

English summary
The story of Nalla Bharya, directed by E.V.M Ali, revolves around a woman Sulekha, who is addicted to drugs and alcohol. Roopasree, who earlier was seen in 2009 in the Malayalam movie Duplicate is the lead heroine and debutant Sandeep is opposite to her. Suraj dons the role of Mukkadi Shambu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam