»   » നയന്‍താര സല്‍മാന്റെ നായികയാവുന്നു?

നയന്‍താര സല്‍മാന്റെ നായികയാവുന്നു?

Posted By:
Subscribe to Filmibeat Malayalam
Nayantara
നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് നാളുകള്‍ക്ക് മുമ്പേ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ അവര്‍തന്നെ അത് നിഷേധിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ ഇതേകാര്യം വീണ്ടും കേള്‍ക്കുന്നു. പോക്കിരിയുടെ ഹിന്ദി റീമേക്കായ വാണ്ടഡ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് നയന്‍സ് സല്‍മാന്‍ ഖാന്റെ നായികയാകുന്നുവെന്നാണ് കേള്‍ക്കുന്നത്. ഇത് സംവിധാനം ചെയ്യുന്നത് നയന്‍സിന്റെ പ്രതിശ്രുത വരന്‍ പ്രഭുദേവയാണ്.

നയന്‍സിനെ നായികയാക്കണമെന്ന് പ്രഭുദേവ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ബോണി എതിര്‍പ്പ് പ്രകടിപ്പിച്ചില്ലെന്നാണ് അറിയുന്നത്. 2011 അവസാനത്തോടെ ചിത്രം ഷൂട്ടിംഗ് തുടങ്ങാനാണ് പദ്ധതി.

നയന്‍സ്-പ്രഭു വിവാഹം ജൂണില്‍ നടക്കുമെന്നും അതിന്റെ ഭാഗമായി പുതിയ ചിത്രങ്ങളൊന്നും നയന്‍സ് ഏറ്റെടുക്കുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് നയന്‍സ് ബോളിവുഡില്‍ ്അഭിനയിക്കുന്നുവെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

മലയാളി പെണ്‍കൊടി അസിനുമൊത്തുള്ള 'റെഡി' എന്ന ചിത്രമാണ് സല്‍മാന്റേതായി ഏറ്റവും പുറത്തിറങ്ങാനുള്ള ചിത്രം. സല്‍മാന്‍ നായകനാകുന്ന സിദ്ദിഖിന്റെ 'ബോഡിഗാഡ്'ന്റെ ഹിന്ദി പതിപ്പ് ഡിസംബറില്‍ റിലീസ് ചെയ്യും.

English summary
Prabhu Deva’s lady love, Nayantara will be paired up with Salman Khan in this sequel of Wanted,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam