»   » പുത്തന്‍പടങ്ങള്‍ നെറ്റിലിടുന്നത് വ്യാജപ്രൊഫൈലില്‍

പുത്തന്‍പടങ്ങള്‍ നെറ്റിലിടുന്നത് വ്യാജപ്രൊഫൈലില്‍

Posted By: Staff
Subscribe to Filmibeat Malayalam

പുത്തന്‍പടങ്ങള്‍ നെറ്റില്‍ ലഭ്യമാകുന്നത് ചലച്ചിത്രലോകത്തിന് വന്‍ നഷ്ടമുണ്ടാക്കുകയാണ്. നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ നഷ്ടമാണ് ഇത്തരത്തിലുണ്ടാകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഉറുമിയുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത് വന്‍കോലാഹലങ്ങളുണ്ടാക്കിയിരുന്നു.

പലപ്പോഴും ഇത്തരത്തില്‍ പുത്തന്‍പടങ്ങള്‍ നെറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നത് വ്യാജപ്രൊഫൈലുകളുടെ സഹായത്തോടെയാണ്. ഫേസ്‍ബുക്കില്‍ പുതിയ ചിത്രങ്ങള്‍ അടിക്കടി അപ് ലോഡ് ചെയ്യുന്നത് പ്രശസ്ത ഗായികയായ റിമി ടോമിയുടെ പേരിലുള്ള വ്യാജപ്രൊഫൈലിലാണ്. ഫേസ്ബുക്കിലെ സിനിമകളുടെ ഉറവിടം അന്വേഷിച്ച് ചെല്ലുമ്പോള്‍ റിമിയുടെ പ്രൊഫൈല്‍ കണ്ട് ഞെട്ടുമെങ്കിലും പാവം റിമി ഇതൊന്നും അറിയുന്നില്ലെന്നതാണ് സത്യം.

റിലീസാവുന്നതിന്റെ പിറ്റേന്നുതന്നെ ചിത്രങ്ങളെല്ലാം ഫേസ്‍ബുക്കില്‍ കാണാമെന്നതാണ് അവസ്ഥ. അടുത്തിടെ ഇറങ്ങിയ സീനിയേഴ്‌സ്, ജനപ്രിയന്‍, ട്രെയിന്‍, ചൈനടൗണ്‍് തുടങ്ങിയ ചിത്രങ്ങളെല്ലാം ഫേസ്ബുക്കില്‍ കാണാം. റിമി ടോമി എന്ന വ്യാജപ്രൊഫൈലില്‍ ചിത്രങ്ങള്‍ അപ് ലോഡ് ചെയ്യുന്നത് ആരാണെന്ന്കണ്ടെത്താന്‍ സൈബര്‍ സെല്ലിനും കഴിഞ്ഞിട്ടില്ല.

ഈ വ്യാജപ്രൊഫൈലിനെതിരെ നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. അതിനെത്തുടര്‍ന്ന് ഉറുമി ഇതില്‍ നിന്നും മാറ്റിയിട്ടുണ്ട്. ഈ പ്രൊഫൈലിന്റെ ഫ്രണ്ട് ലിസ്റ്റില്‍ നാലായിരത്തിലേറെ പേരുണ്ട്. മിക്കവരും ഇത് യഥാര്‍ത്ഥ റിമി ടോമിയാണെന്ന് കരുതിയാണ് ഫ്രണ്ട് ലിസ്റ്റില്‍ ചേര്‍ക്കുന്നത്.

റിമിടോമിയുടെ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ വ്യാജപ്രൊഫൈല്‍ കാനഡയില്‍ നിന്നാണുണ്ടാക്കിയതെന്ന് സൈബര്‍സെല്‍ എസ്.ഐ. ഫ്രാന്‍സിസ് പെരേര പറഞ്ഞു.

English summary
Fake profiles used to upload new Malayalam movies on Facebook. One profile is with the name of playback singer Rimi Tomy, Cyber Cell said that this profile created from Canada.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam