»   » പഴശ്ശിയിലൂടെ മലയാളവും ആഗോളതലത്തിലേക്ക്‌

പഴശ്ശിയിലൂടെ മലയാളവും ആഗോളതലത്തിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Pazhassi Raja
തമിഴിനും ബോളിവുഡിനും മാത്രം പ്രാപ്യമായ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിരയിലേക്ക്‌ മലയാള സിനിമയും ചേക്കേറുന്നു. എംടി വാസുദേവന്റെ ശക്തമായ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്യുന്ന പഴശ്ശിരാജയിലൂടെയാണ്‌ മലയാളവും വമ്പന്‍ ഇന്ത്യന്‍ സിനിമകളിലുടെ പട്ടികയില്‍ ഇടംപിടിയ്‌ക്കുന്നത്‌.

25 കോടിയുടെ കൂറ്റന്‍ ബജറ്റില്‍ ഗോകുലം ഫിലിംസ്‌ നിര്‍മ്മിച്ച പഴശ്ശിരാജ ഒക്ടോബര്‍ രണ്ടിനാണ്‌ പ്രദര്‍ശനത്തിനെത്തുന്നത്‌. മലയാളത്തോടൊപ്പം തമിഴ്‌, തെലുങ്ക്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലായി അഞ്ഞൂറ്റി അറുപതോളം പ്രിന്റുകളിലൂടെ ഒരു ആഗോള റിലീസിനാണ്‌ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ശ്രമിയ്‌ക്കുന്നത്‌.

ചിത്രത്തിന്റെ പ്രചരണത്തിനായുള്ള വെബ്‌ സൈറ്റിന്റെ ഉദ്‌ഘാടനം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മമ്മൂട്ടിയും ശരത്‌കുമാറും ചേര്‍ന്ന്‌ ചെന്നൈയില്‍ നിര്‍വഹിച്ചു.

പഴശ്ശിരാജയില്‍ വമ്പന്‍ പ്രതീക്ഷയാണ്‌ മമ്മൂട്ടി വെച്ചുപുലര്‍ത്തുന്നത്‌. ഒരു ചരിത്ര സിനിമയാണെങ്കിലും മാനുഷിക വികാരങ്ങള്‍ക്ക്‌ ഇതില്‍ പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ടെന്ന്‌ വെബ്‌സൈറ്റ്‌ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ മമ്മൂട്ടി പറഞ്ഞു. പഴശ്ശിരാജയില്‍ എടച്ചേരി കുങ്കന്‍ എന്നൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്ന ശരത്‌ കുമാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം രേഖപ്പെടുത്തി.

എന്റെ ശരീരഭാഷയ്‌ക്ക്‌ അനുയോജ്യമായ ഒരു കഥാപാത്രത്തെയാണ്‌ ഞാന്‍ പഴശ്ശിരാജയില്‍ അവതരിപ്പിക്കുന്നത്‌. കഥ കേട്ടപ്പോള്‍ തന്നെ എനിക്ക്‌ ഇഷ്ടപ്പെട്ടു. ത്രില്ലടിപ്പിക്കുന്ന യുദ്ധമുറകളും വികാരനിര്‍ഭരമായ രംഗങ്ങളും മികച്ച പ്രകടനവും പ്രേക്ഷകര്‍ക്ക്‌ ഇതില്‍ പ്രതീക്ഷിക്കാം. മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം എനിക്കൊരിക്കലും മറക്കാനാകില്ല. നായകന്‍-നായികാ എന്ന വകതിരിവൊന്നുമല്ല ഈ ചിത്രത്തെ നിര്‍ണയിക്ക്‌കുക. ചരിത്ര സിനിമയെന്ന മേല്‍വിലാസമാണ്‌ പഴശ്ശിരാജയെ പ്രസ്‌കതമാക്കുന്നതെന്നും ശരത്‌ കുമാര്‍ പറഞ്ഞു.


ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ദക്ഷിണേന്ത്യയുടെ മുഗള്‍ ഇ അസമായാണ്‌ പഴശ്ശിരാജയെ ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിയ്‌ക്കുന്നത്‌. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഇതാദ്യമായാണ്‌ ഇത്രയും വലിയ ബജറ്റില്‍ ദക്ഷിണേന്ത്യയില്‍ തന്നെ ഒരു ചരിത്ര സിനിമയൊരുങ്ങുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam