»   » രാജസേനന്‍ വീണ്ടും; ഇന്നാണ് ആ കല്യാണം

രാജസേനന്‍ വീണ്ടും; ഇന്നാണ് ആ കല്യാണം

Posted By:
Subscribe to Filmibeat Malayalam
Rajasenan
ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, ഒരു സ്‌മോള്‍ ഫാമിലി തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം രാജസേനന്‍ പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍. ഇന്നാണ് ആ കല്യാണം എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. തിരുവനന്തപുരം പേരൂര്‍ക്കട നാടന്‍ ഹോട്ടലില്‍ വച്ചാണ് ചിത്രത്തിന്റെ പൂജാചടങ്ങുകള്‍ നടന്നത്.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് രാജസേനന്‍ തന്നെയാണ്. രജിത് മേനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശരണ്യ മോഹനും വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മാളവികയുമാണ് ചിത്രത്തിലെ നായികമാര്‍.

ബുധനാഴ്ച നടന്ന പൂജാ ചടങ്ങില്‍ നടന്മാരായ സായ് കുമാര്‍, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തിന്റെ അണിയറക്കാരും പങ്കെടുത്തു. യോഹന്നാര്‍ പ്രൊഡക്ഷന്‍സിന് വേണ്ടി ഗീവര്‍ഗ്ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ്കുമാര്‍, മണിയന്‍പിള്ള രാജു, സുരാജ് വെഞ്ഞാറമൂട്. ഇന്ദ്രന്‍സ്, ടോമിന്‍, ബിന്ദുപണിക്കര്‍, സന്ധ്യ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ജൂലൈ പത്തിന് കോഴിക്കോട് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതമൊരുക്കുന്നത്. ഒരുകാലത്ത് നിരന്തരം ഹിറ്റുകള്‍ സമ്മാനിച്ചിരുന്ന രാജസേനന് അടുത്തകാലത്തൊന്നും ആ ഫോമിലേയ്ക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഇതിനെ അദ്ദേഹം അഭിനയിക്കാനെത്തിയെങ്കിലും അതും കാര്യമായി സ്വീകരിക്കപ്പെട്ടില്ല.

English summary
Director Rajasenan has announced his next film titled 'Innanu Aa Kalyanam'. The film will star Rajith Menon in the lead role. Malavika, who had made her debut through Malarvadi Arts Club and Saranya Mohan would be the heroines

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam