»   » പൃഥ്വിയെ കണ്ടാലറിയാം എല്ലാം: റാണി മുഖര്‍ജി

പൃഥ്വിയെ കണ്ടാലറിയാം എല്ലാം: റാണി മുഖര്‍ജി

Posted By:
Subscribe to Filmibeat Malayalam
Rani and Prithvi
നല്ലതുകണ്ടാല്‍ പ്രശംസിക്കാന്‍ മലയാള ചലച്ചിത്രലോകത്തിന് മടിയാണ്, എന്നാല്‍ പ്രശംസിക്കേണ്ടതിനെ പ്രശംസിക്കാന്‍ ബോളിവുഡ് ഒരിക്കലും മടിക്കാറില്ല. ഇക്കാര്യം പൃഥ്വിരാജിന് ഇപ്പോള്‍ നന്നായി ഫീല്‍ ചെയ്യുന്നുണ്ടാകും.

പൃഥ്വിരാജിനെ അകമഴിഞ്ഞ് പ്രശംസിച്ചിരിക്കുകയാണ് ബോളിവുഡിലെ ഒരു താരം. മറ്റാരുമല്ല പൃഥ്വിയുടെ ആദ്യ ഹിന്ദിച്ചിത്രമായ അയ്യായിലെ നായിക റാണി മുഖര്‍ജിതന്നെ. ബോളിവുഡിലെ ഇരുത്തംവന്ന നടിയെന്ന നിലയ്ക്ക് റാണി വെറുതെയൊന്നും പറയില്ലെന്ന് ഉറപ്പിക്കാം. പൃഥ്വിയെ ബോധിച്ചതുകൊണ്ടുതന്നെയാണ് റാണി നല്ല അഭിപ്രായവും പറഞ്ഞിട്ടുണ്ടാവുക.

പൃഥ്വിരാജിന് നല്ല നടന്‍ എന്നൊരു ഇമേജ് ഉണ്ടായത് എന്തുകൊണ്ടാണെന്ന് തനിക്ക് ആദ്യകാഴ്ചയില്‍ത്തന്നെ മനസ്സിലായെന്നാണ് റാണി പറഞ്ഞിരിക്കുന്നത്. പൃഥ്വിരാജിന്റെ സൗന്ദര്യവും എനര്‍ജിയും ആദ്യകാഴ്ചയില്‍ തന്നെ എനിക്കിഷ്ടമായി.

ആ സൗന്ദര്യവും പെരുമാറ്റവം തന്നെയാണ് അദ്ദേഹത്തെ തെന്നിന്ത്യയുടെ സൂപ്പര്‍നായകനാക്കി മാറ്റിയത്. ഞങ്ങളില്‍ ഒരാളെപ്പോലെയാണ് പൃഥ്വി ഈ സെറ്റില്‍ പെരുമാറുന്നത്, വളരെ ഫ്രണ്ട്‌ലിയാണ്- റാണിയ്ക്ക് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല.

പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപാണ് അയ്യാ നിര്‍മ്മിക്കുന്നത്. ഗന്ധ, റസ്‌റ്റോറന്റ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ സച്ചിന്‍ കുന്ദല്‍ക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ പൃഥ്വിരാജ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ചിത്രകാരനായിട്ടാണ് അഭിനയിക്കുന്നത്. റാണി ഒരു മഹാരാഷ്ട്രക്കാരി പെണ്‍കുട്ടിയായെത്തുന്നു. ഇവര്‍ തമ്മിലുള്ള പ്രണയം നര്‍മ്മത്തിലൂടെ അവതരിപ്പിക്കുകയാണ് കശ്യപ്.

അയ്യായിലെ താരങ്ങള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനക്കളരി മുംബൈയില്‍ പുരോഗമിക്കുകയാണ്. ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് സൂചന.

English summary
Bollywood star Rani Mukherjee said that South Actor Prithviraj is a good person with lot of energy. And she also said that his look is more than enough to prove who he is,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam