»   » സിറ്റി ഓഫ് ഗോഡില്‍ റീമയുടെ ഹോട്ട് അവതാര്‍

സിറ്റി ഓഫ് ഗോഡില്‍ റീമയുടെ ഹോട്ട് അവതാര്‍

Posted By:
Subscribe to Filmibeat Malayalam
Rima Kallingal
ഒടുവില്‍ റീമ കല്ലിങ്ങല്ലും കളം മാറ്റിചവിട്ടുകയാണ്. വമ്പന്‍ ചിത്രങ്ങളിലൂടെ അരങ്ങേറാന്‍ സാധിച്ചെങ്കിലും മുന്‍നിര നടിയായി പേരെടുക്കാന്‍ ഇതുവരെയും സാധിയ്ക്കാത്ത റീമയുടെ പുതിയ മുഖമായിരിക്കും സിറ്റി ഓഫ് ഗോഡില്‍ പ്രേക്ഷകര്‍ക്ക് കാണാനാവുക. ചിത്രത്തില്‍ റീമയുടെ ഗ്ലാമര്‍ രംഗങ്ങള്‍ ചൂഷണം ചെയ്യുന്ന ഗാനരംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറെ ശ്രദ്ധിയ്ക്കപ്പെട്ട നായകന് ശേഷം ലിജോ പല്ലിശേരി സംവിധാനം ചെയ്യുന്ന സിറ്റി ഓഫ് ഗോഡില്‍ പൃഥ്വിരാജും ഇന്ദ്രജിത്തുമാണ് നായകന്‍മാര്‍. 2002ല്‍ പുറത്തിറങ്ങിയ സിറ്റി ഓഫ് ഗോഡെന്ന ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സംവിധായകന്‍ അതേ പേരില്‍ ഈ സിനിമയൊരുക്കുന്നത്. ബ്രസീലിലെ റിയോഡി ജനീറോ തെരുവുകളിലെ ഗ്യാങ് വാറുകളായിരുന്നു സിറ്റി ഓഫ് ഗോഡിന്റെ പ്രമേയം. മലയാളത്തില്‍ കൊച്ചി പശ്ചാത്തലമാക്കിയാണ് ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അച്ഛനുറങ്ങാത്ത വീട്, നമ്മള്‍ തമ്മില്‍, ക്ലാസ്‌മേറ്റ് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിയും ഇന്ദ്രജിത്തും ഒന്നിയ്ക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തമാണ്. ശ്വേത മേനോന്‍, പാര്‍വതി മേനോന്‍ രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍. ഫാസിലിന്റെ മകന്‍ ഷാനുവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒറിജിനല്‍ സിനിമയിലേതു പോലെ മൂന്ന് കഥകള്‍ സമാന്തരമായി നീങ്ങുകയും ക്ലൈമാക്‌സില്‍ ഇവയെല്ലാം ഒന്നിയ്ക്കുകയും ചെയ്യുകയെന്ന വ്യത്യസ്ത ട്രീറ്റ്‌മെന്റാണ് സിറ്റി ഓഫ് ഗോഡിലും സംവിധായകന്‍ പരീക്ഷിച്ചിരിയ്ക്കുന്നത്.

English summary
Actor Rima Kallingal will be seen in a sizzling hot avatar in the upcoming Prithviraj Starrer ‘City Of God.’ Directed by Lijo Pallisserry, the movie is a remake of Portuguese movie ‘City of God’ (‘Cidade de Deus’). Lijo’s debut as a director was the Indrajith-starrer ‘Nayakan’. Prithviraj and Indrajith come together once again in the movie where Rima plays the heroine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam