»   » ഫോര്‍ ഫ്രണ്ടസില്‍ കമല്‍ അഭിനയിച്ചത് പണം വാങ്ങാതെ

ഫോര്‍ ഫ്രണ്ടസില്‍ കമല്‍ അഭിനയിച്ചത് പണം വാങ്ങാതെ

Posted By:
Subscribe to Filmibeat Malayalam
Kamalhassan
ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്‍ അഭിനയിച്ചത് പ്രതിഫലമില്ലാതെ. ചിത്രത്തിന്റെ സംവിധായകനായ സജി സുരേന്ദ്രന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ടു ദശകത്തിന് ശേഷമാണ് കമല്‍ വീണ്ടും മലയാളചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തില്‍ എഴുമിനിറ്റുനീളുന്ന അതിഥി റോളിലാണ് കമല്‍ പ്രത്യക്ഷപ്പെട്ടത്.

തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേയാണ് സംവിധയന്‍ സജി സുരേന്ദ്രന്‍ കമല്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചകാര്യം വെളിപ്പെടുത്തിയത്.

മരണം എന്നത് ഭയപ്പെടേണ്ട കാര്യമല്ല എന്ന സന്ദേശമാണ് 'ഫോര്‍ ഫ്രണ്ട്‌സി'ലൂടെ നല്‍കാന്‍ ശ്രമിച്ചത്. മരണത്തെ മുന്നില്‍ക്കാണുന്ന നാലുപേര്‍ക്ക് ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള പ്രചോദനം നല്‍കണം. കഥാപാത്രം അതു സംബന്ധിച്ച കാര്യങ്ങള്‍ പറയുന്നത് സമൂഹത്തോടാണ്. അങ്ങനെ പ്രാധാന്യമുള്ള ഒരാള്‍ വേണമെന്ന പരിഗണനയാണ് കമലിലേക്കെത്തിയത്.

ജയറാംവഴി ബന്ധപ്പെട്ടയുടനെ അദ്ദേഹം സമ്മതിച്ചു. ഇത്ര വലിയ മനുഷ്യന്‍ ഒരു പൈസപോലും വാങ്ങാതെ അഭിനയിച്ചു. സ്വന്തം കാറില്‍ വന്ന് സ്വന്തം വേഷമണിഞ്ഞ് അഭിനയിച്ചു മടങ്ങി.

രാവിലെ 10 മുതല്‍ വൈകീട്ട് ആറു വരെയാണ് സമയം തന്നിരുന്നത്. രാത്രി 8.30 വരെ നീണ്ടിട്ടും അപ്രീതിയില്ല. ക്യാന്‍സറിനെക്കുറിച്ചു പറയുമ്പോള്‍ സ്വന്തം കുടുംബത്തിലെ അനുഭവങ്ങള്‍ സംഭാഷണത്തില്‍ ഉള്‍പ്പെടുത്തിയതും കമലാണെന്ന് സജി പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam