»   » ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായി ശ്യാമിലി

ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായി ശ്യാമിലി

Posted By:
Subscribe to Filmibeat Malayalam

അഞ്‌ജലി, മാളൂട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ബേബിയായി മാറിയ ശ്യാമിലി വീണ്ടുമെത്തുന്നു. തന്റെ രണ്ടാം തിരിച്ചുവരവില്‍ മോഹന്‍ലാലിന്റെ മകളായാണ്‌ ശ്യാമിലി വീണ്ടും മലയാളത്തിലെത്തുന്നത്‌.
ശ്യാമിലി നായികയായ തെലുങ്ക്‌ ചിത്രം അടുത്ത്‌ തന്നെ പ്രദര്‍ശനത്തിനെത്തുമെങ്കിലും താരത്തിന്റെ മലയാള ചിത്രം ഈ വര്‍ഷമവസാനത്തോടെ മാത്രമേ തിയറ്ററുകളിലെത്തൂ.


സുരേഷ്‌ ബാബുവിന്റെ തിരക്കഥയില്‍ പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന ശിക്കാരിയിലാണ്‌ ശ്യാമിലി മോഹന്‍ലാല്‍ ജോഡികള്‍ ഒന്നിയ്‌ക്കുന്നത്‌. എം ജയചന്ദ്രനും ഗിരീഷ്‌ പുത്തഞ്ചേരിയും സംഗീതം പകരുന്ന ഈ കുടുംബ ചിത്രം നിര്‍മിയ്‌ക്കുന്നത്‌ ടെട്‌കോ ഗ്രൂപ്പാണ്‌. ഫാസില്‍ സംവിധാനം ചെയ്‌ത ഹരികൃഷ്‌ണന്‍സിലും ശ്യാമിലി മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

ശിക്കാരിയ്‌ക്ക്‌ മുമ്പ്‌ മറ്റൊരു തെലുങ്ക്‌ ചിത്രത്തിലും ശ്യാമിലി അഭിനയിക്കുമെന്ന്‌ റിപ്പോര്‍ട്ടുകളുണ്ട്‌. ബോയ്‌സ്‌ ഫെയിം സിദ്ധാര്‍ത്ഥായിരിക്കും ഈ ചിത്രത്തിലെ നായകനെന്നാണ്‌ സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam