ശ്രുതി അടുത്തൊന്നും മലയാളത്തിലേക്കില്ല

ടികെ രാജീവ് കുമാറിന്റെ പുതിയ ചിത്രമായ തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയില്‍ ശ്രുതി അഭിനയിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റോള്‍ ഏറ്റെടുക്കാന്‍ കമല്‍ ഉപദേശിച്ചുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രുതിയുടെ മറുപടി ഇങ്ങനെ. എല്ലാ ഭാഷകളിലും അഭിനയിക്കാന്‍ എനിയ്ക്കാഗ്രഹമുണ്ട്. എന്നാല്‍ അടുത്തകാലത്തൊന്നും ഒരു മലയാള സിനിമ എന്റെ ആലോചനയിലില്ല. ശ്രുതി വ്യക്തമാക്കി.
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏഴാം അറിവില്‍ അഭിനയിച്ചു കൊണ്ടിരിയ്ക്കുകയാണ് ശ്രുതിയിപ്പോള്‍. സൂര്യയാണ് ചിത്രത്തിലെ നായകന്‍.


Click it and Unblock the Notifications











