»   » ട്രാഫിക്കില്‍ ശ്രീനിയും വിനീതും; പൃഥ്വി അതിഥി

ട്രാഫിക്കില്‍ ശ്രീനിയും വിനീതും; പൃഥ്വി അതിഥി

Posted By:
Subscribe to Filmibeat Malayalam
Sreenivasan And Vineeth Sreenivasan
2009ലെ ഹിറ്റുകളിലൊന്നായ മകന്റെ അച്ഛനിലെ നായകന്‍മാരായ ശ്രീനിവാസന്‍-വിനീത് ശ്രീനിവാസന്‍ ടീം ഒവീണ്ടുമൊന്നിയ്ക്കുന്നു.

'ഹൃദയത്തില്‍ സൂക്ഷിയ്ക്കാന്‍' എന്ന ചിത്രത്തിന് ശേഷം രാജേഷ് ആര്‍ പിള്ള സംവിധാനം ചെയ്യുന്ന ട്രാഫിക്കലാണ് പ്രേക്ഷകരുടെ മനം കവര്‍ന്ന അച്ഛന്‍-മകന്‍ ജോഡികള്‍ ഒരുമിയ്ക്കുന്നത്.

നോട്ട്ബുക്ക് ഫെയിം ബോബി-സഞ്ജയ് ടീമാണ് ട്രാഫിക്കിന്റെ തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ അതിഥി താരമായി പൃഥ്വിരാജ് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

വിനീത് ശ്രീനിവാസന്‍ സംവിധായകന്റെ റോള്‍ ഏറ്റെടുത്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് പൂര്‍ത്തിയായതിന് ശേഷമായിരിക്കും ട്രാഫിക്കിന്റെ വര്‍ക്കുകള്‍ തുടങ്ങുക. ചിത്രത്തിന്റെ താരനിര്‍ണയം നടന്നുവരികയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam