»   » അപ്രതീക്ഷിതമായി എത്തുന്ന ഔട്ട്‌സൈഡര്‍

അപ്രതീക്ഷിതമായി എത്തുന്ന ഔട്ട്‌സൈഡര്‍

Posted By:
Subscribe to Filmibeat Malayalam
Sreeni and Indran
ഒരാളുടെ ജീവിതത്തിലേയ്ക്ക് ഏതുസമയത്തും അയാള്‍ കടന്നുവന്നേയ്ക്കാം. തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ നിന്നുള്ള അയാളുടെ രംഗപ്രവേശം ആളുകളുടെ ജീവിതം സംഘര്‍ഷഭരിതമാക്കിയേയ്ക്കാം.

പ്രതീക്ഷിക്കാത്ത വിരുന്നുകാരനായ ഔട്ട്‌സൈഡറുടെ കഥയുമായി എത്തുകയാണ് ആത്മകഥയിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നുവന്ന പ്രേംലാല്‍. ഇമോഷണല്‍ ആക്ഷന്‍ത്രില്ലറാണ് ഈ ചിത്രം.

ശ്രീനിവാസനും ഇന്ദ്രജിത്തും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും പ്രേംലാലാണ് നിര്‍വഹിക്കുന്നത്. ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ ഗിരീഷ് ലാല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ ബാക്കി താരങ്ങളെ തീരുമാനിച്ച് വരുന്നതേയുള്ളു. മാണിക്യക്കല്ലാണ് പ്രേംലാല്‍ അവസാനം ചെയ്ത ചിത്രം. ഔട്ട്‌സൈഡറിന്റെ ചിത്രീകറണം ഡിസംബറില്‍ തേക്കടിയില്‍ തുടങ്ങും.

തൃശൂരും തിരുനെല്‍വേലിയുമാണ് മറ്റ് പ്രധാന ലൊക്കേഷനുകള്‍. ആടിഎല്‍ റിലീസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുക. സമീര്‍ഹഖാണ് ഛായാഗ്രഹണം.

English summary
After “Aatmakadha” Premlal is back through his new Malayalam film “Outsider” with Sreenivasan and Indrajith,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam