For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോഫിഹൗസ് സൗഹൃദം ന്യൂ വേര്‍ഷന്‍

  By Ravi Nath
  |

  Clap Board
  മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, എം.ജി.ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, അശോക് കുമാര്‍, മൂന്ന് ദശാബ്ദങ്ങള്‍ക്കുമുമ്പ് തിരുവനന്തപുരത്ത് നിലനിന്നിരുന്ന കോഫീഹൌസ്‌കൂട്ടായ്മയുടെ അമരക്കാര്‍. സിനിമ എന്ന ഒരൊറ്റ ലക്ഷ്യമായിരുന്നു ഈ കൂട്ടായ്മയുടെ നട്ടെല്ല്.

  വര്‍ഷങ്ങള്‍ക്കുശേഷം സിനിമയുടെ വിവിധ രംഗങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ഇവരുടെ അനുഭവകഥപിന്‍പറ്റി മറ്റൊരു കൂട്ടായ്മ ഉണ്ടാവുന്നതിന്റെ കഥയാണ് ശ്രീനിവാസന്‍ പറഞ്ഞകഥ എന്ന ചിത്രത്തിനു പ്രമേയമാകുന്നത്.

  അനീഷ് ജെ കരിനാട് രചനയും സംവിധാനവുംനിര്‍വ്വഹിക്കുന്നു. കൊച്ചി നഗരത്തിലെ ഫിലിം അക്കാദമിയില്‍ അഭിനയം പഠിക്കാനെത്തിയ ലാലുവും നാലുസുഹൃത്തുക്കളുമാണ് കൊച്ചിയിലെ കോഫിഹൗസില്‍ സൗഹൃദത്തിന്റെ പുതിയവേര്‍ഷന്‍ നടപ്പിലാക്കുന്നത്.

  പഴയ തിരുവനന്തപുരം കൂട്ടായ്മയെക്കുറിച്ചും സിനിമയെക്കുറിച്ചും ചര്‍ച്ചചെയ്യുന്നതേ പ്രശസ്തിയിലേക്കുള്ള കുറുക്കുവഴിയാണെന്ന് ചിന്തിക്കുന്ന ഇവര്‍ സിനിമയിലെ പരമ്പരാഗത അന്ധവിശ്വാസത്തെ മുറുകെ പിടിക്കുന്നവരാണ്. മദിരാശിയില്‍ അലഞ്ഞുതിരിഞ്ഞും പൈപ്പുവെള്ളംകുടിച്ചും സ്വാമീസ് ലോഡ്ജില്‍ പ്രതീക്ഷയോടെ ഉഷ്ണിച്ചുകിടന്നുകൊണ്ടുമൊക്കെയെ രക്ഷപ്പെടുകയുള്ളൂ എന്ന് ഇന്നും വിശ്യസിക്കുന്നവര്‍.

  മോഹന്‍ലാലിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയാണിവര്‍ പഠനത്തിന്റെ ഭാഗമായ് തയ്യാറാക്കുന്നത്. ഇതിനിടയിലാണ് ലാലുവിന് പ്രശ്‌നങ്ങളുണ്ടാവുന്നത്. അത് ഇവനെ ഒരു തിരക്കഥയെഴുതാനുള്ള അവസരമൊരുക്കിക്കൊടുത്തു. എഴുതിവരുന്ന തിരക്കഥയ്ക്കനുസരിച്ചായ് തുടര്‍ന്നങ്ങോട്ട് ലാലുവിന്റെ ജീവിതം.

  കോമഡിക്ക് സാഹചര്യങ്ങളൊരുക്കുന്ന സന്ദര്‍ഭങ്ങളിലൂടെയാണ് ചിത്രത്തിന്റെ പ്രമേയം വികസിക്കുന്നത്. രതിനിര്‍വ്വേദം ഫെയിം ശ്രീജിത്ത് വിജയ് ആണ് ലാലുവിന്റെ വേഷത്തില്‍. തെലുങ്ക് നായിക ഐശ്വര്യ ദേവന്‍,ഗായത്രി എന്നിവരാണ് നായികമാര്‍.

  ഏറെ കാലത്തിനുശേഷം തിലകനും കവിയൂര്‍പൊന്നമ്മയും ഭാര്യാഭര്‍ത്താക്കന്‍മാരാവുകയാണ് ശ്രീനിവാസന്‍ പറഞ്ഞ കഥയിലൂടെ.ജഗദീഷ്, ജഗതി ശ്രീകുമാര്‍, മാമുക്കോയ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, പ്രേംകുമാര്‍, കൊച്ചുപ്രേമന്‍, സാലുകൂറ്റനാട്, ലക്ഷ്മി പ്രിയ, അംബിക മോഹന്‍, മിനുകുര്യന്‍, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.എസ്.രമേശന്‍ നായരുടെ വരികള്‍ക്ക് അനില്‍ ചന്ദ്രശേഖരന്‍ ഈണമിടുന്നു.

  എക്‌സ്പീരിയ സിനിലാബ് സിന്റെ ബാനറില്‍ എം.വി സുനില്‍കുമാര്‍, ബൈജു എന്നിവര്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആതിരപ്പിള്ളി ,കുട്ടനാട്, കൊച്ചി, ചെറായ് എന്നിവിടങ്ങളിലായ് ജനുവരിയില്‍ ആരംഭിക്കും.

  English summary
  Sreenivasan Paranja Kadha (which means A story narrated by Sreenivasan) is a comedy entertainer, and narrates the story of 5 friends from Trivandrum, who rose to fame.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X