»   » ഷാരൂഖും മക്കളും വേള്‍ഡ് കപ്പിന്

ഷാരൂഖും മക്കളും വേള്‍ഡ് കപ്പിന്

Posted By:
Subscribe to Filmibeat Malayalam
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനും മക്കളായ ആര്യനും സുഹാനയും ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നു. ഫിഫ ലോകകപ്പ് മക്കള്‍ക്കൊരു നല്ല വെക്കേഷനാവുമെന്നാണ് ഈ പിതാവ് കരുതുന്നത്. ട്വിറ്ററിലൂടെയാണ് ഷാരൂഖ് വേള്‍ഡ് കപ്പ് കാണാന്‍ പോകുന്ന കാര്യം വെളിപ്പെടുത്തിയത്.

ഫുട്‌ബോളിനെ ഏറെ സ്‌നേഹിയ്ക്കുന്ന ഷാരൂഖിന് ഫിഫ വേള്‍ഡ് കപ്പ് ചില മധുരസ്മരണകള്‍ കൂടി നല്‍കുന്നുണ്ട്. തന്റെ അമ്മയുമൊത്ത് ദൂരദര്‍ശനില്‍ ഫുട്‌ബോള്‍ ലോകകപ്പ് കണ്ടതിന്റെ സ്മരണകളാണ് ഷാരൂഖിന്റെ മനസ്സില്‍ ഇപ്പോള്‍ നിറയുന്നത്.

ലോകകപ്പ് ഒരു വികാരമാണെനിയ്ക്ക്. ഞാനും അമ്മയും എല്ലാ രാത്രികളിലും മത്സരങ്ങള്‍ മുടങ്ങാതെ കാണുമായിരുന്നു. റൂഡി വോളറുടെയും മാറഡോണയുടെയും സോക്രട്ടീസിന്റെയും മത്സരങ്ങളെല്ലാം ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു. അമ്മയെയും ലോകകപ്പിനെയും മിസ് ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഷാരൂഖ് പറയുന്നു.

മക്കളുമൊത്ത് ഫുട്‌ബോള്‍ കളിയ്ക്കാന്‍ സമയം കണ്ടെത്താറുള്ള ഷാരൂഖിന്റെ ഫേവറിറ്റ് ടീമുകള്‍ അര്‍ജന്റീനയും ബ്രസീലും ജര്‍മ്മനിയുമാണ്.

അതേ സമയം ക്രിക്കറ്റ് ഭ്രാന്തന്‍മാരായ ഇന്ത്യക്കാര്‍ ഫുട്ബോളിനെ വേണ്ടത്ര പരിഗണിയ്ക്കുന്നില്ലെന്നൊരു പരിഭവവും സൂപ്പര്‍താരത്തിനുണ്ട്. വികസ്വ രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് ഫുട്‌ബോളിനെ തിരിഞ്ഞു നോക്കാത്തത്. പുത്തന്‍ തലമുറയെങ്കിലും ഈ മനോഭാവം മാറ്റുമെന്ന പ്രത്യാശയിലാണ് ഷാരൂഖ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam