»   » സുഹാസിനി വീണ്ടും സംവിധായികയാവുന്നു

സുഹാസിനി വീണ്ടും സംവിധായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Suhasini
സിനിമയിലെ ഓള്‍റൗണ്ടറായ നടി സുഹാസിനി വീണ്ടും സംവിധായകയുടെ വേഷത്തില്‍. തെന്നിന്ത്യയിലെ ഏതാണ്ട്‌ എല്ലാ ഭാഷകളും തന്റെ അഭിനയചാതുരി തെളിയിച്ച ഈ താരം കന്നഡത്തിലാണ്‌ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്‌.

ഇന്ദിര എന്ന തമിഴ്‌ ചിത്രമാണ്‌ ആദ്യമായി സുഹാസിനി സംവിധാനം ചെയ്‌തത്‌. എറഡനെ മധുവെ എന്നാണ്‌ കന്നഡച്ചിത്രത്തിന്റെ പേര്‌. അനന്ത്‌നാഥ്‌ ആണ്‌ ചിത്രത്തിലെ നായകന്‍. 1995ലായിരുന്നു സുഹാസിനി ആദ്യമായി സംവിധായകയുടെ വേഷമണിഞ്ഞത്‌. അരവിന്ദ്‌ സ്വാമിയും അനു ഹാസനും ആയിരുന്നു ഇന്ദിരയില്‍ അഭിനയിച്ചത്‌.

നല്ലചിത്രമെന്ന പേര്‌ ഇന്ദിരയ്‌ക്ക്‌ ലഭിക്കുകയും ചെയ്‌തിരുന്നു. ഇന്ദിര സംവിധാനം ചെയ്യുന്നതുവരെ ഭര്‍ത്താവ്‌ മണിരത്‌നത്തിന്റെ സംവിധാന സഹായായി സുഹാസിനി പ്രവര്‍ത്തിച്ചിരുന്നു. ഇന്ദിരയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്‌ മണിരത്‌നമായിരുന്നു സംഗീതം എആര്‍ റഹ്മാന്റേതായിരുന്നു.

ഇന്ദിര പോലെതന്നെ അടുത്തതും നല്ലചിത്രമായിരിക്കുമെന്നാണ്‌ ചലച്ചിത്രലോകം പ്രതീക്ഷിക്കുന്നത്‌. ചെറുപ്രായത്തില്‍ത്തന്നെ വിധവായകേണ്ടിവന്ന ഒരു പെണ്‍കുട്ടി വീണ്ടും വിവാഹിതയാകുന്നതാണ്‌ എറഡനെ മധുവെയുടെ പ്രമേയം. ഈ യുവതിയുടെ വേഷം മിക്കവാറും സുഹാസിനി തന്നെയായിരിക്കും ചെയ്യുകയെന്നാണ്‌ അറിയുന്നത്‌.

കലാകുടുംബത്തില്‍ നിന്ന്‌ വന്ന്‌ മികച്ച ഒരു കലാകാരന്റെ ഭാര്യയായ സുഹാസിനി ചലച്ചിത്ര ലോകത്ത്‌ സ്വന്തമായ വ്യക്തിത്വവും പേരും ഉണ്ടാക്കിയെടുത്ത ഒരു കലാകാരിയാണ്‌. മലയാളത്തിലും കന്നഡത്തിലും തമിഴിലുമുള്‍പ്പെടെ മറക്കാനാകാത്ത ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ സുഹാസിനിയുടേതായിട്ടുണ്ട്‌.

മലയാളത്തില്‍ മമ്മൂട്ടി-സുഹാസിനി ജോഡി ഒരു കാലത്ത്‌ പ്രേക്ഷകരുടെ പ്രിയജോഡിയായിരുന്നു. അതുപോലെതന്നെ മോഡലിങിലും എഴുത്തിലും എല്ലാം സുഹാസിനി സ്വന്തമായി ഒരു ഇമേജ്‌ സൃഷ്ടിച്ചു. എന്തായാലും മികച്ച നടിയെന്നതുപോലെതന്നെ വരും കാലത്ത്‌ മികച്ച സംവിധായികയെന്ന പേരും സുഹാസിനിയ്‌ക്ക്‌ സ്വന്തമായിരിക്കുമെന്നതില്‍ സംശയമില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam