»   » മേല്‍വിലാസത്തില്‍ സുരേഷ് ഗോപിയും പാര്‍ഥിപനും

മേല്‍വിലാസത്തില്‍ സുരേഷ് ഗോപിയും പാര്‍ഥിപനും

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
മേല്‍വിലാസം എന്ന പ്രശസ്ത നാടകം ചലച്ചിത്രമാകുന്നു. സൂര്യ ഫെസ്റ്റിവലിന്റെ അമരക്കാരനായ സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.

സുരേഷ് ഗോപിയാണ്ചിത്രത്തിലെ നായകന്‍. ചിത്രം മാധവ് രാംദാസ് സംവിധാനം ചെയ്യും. ലോകമൊട്ടുക്കുമായി മുന്നൂറിലധികം സ്‌റ്റേജുകളില്‍ അവതരിപ്പിച്ച നാടകമാണ് മേല്‍വിലാസം.

സൈനിക ജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥയാണിത്. തമിഴ്‌നടന്‍ പാര്‍ഥിപനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സുരേഷ്‌ഗോപിയുടെ കഥാപാത്രത്തിനൊപ്പം തന്നെ പ്രാധാനമുള്ള വേഷമാണ് പാര്‍ഥിപന്റേത്.

അനൂപ് മേനോന്‍, തലൈവാസല്‍ വിജയ്, അശോകന്‍ തുടങ്ങിയവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്. മാര്‍ക്ക് മൂവീസ് നിര്‍മ്മിക്കുന്ന മേല്‍വിലാസത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ അവസാനം തുടങ്ങും. 2011 ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam