»   » ഭരത് ഗോപിയുടെ മകനും സിനിമയിലേയ്ക്ക്

ഭരത് ഗോപിയുടെ മകനും സിനിമയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Arun Kumar Aravind
മലയാള സിനിമയില്‍ അടുത്ത കാലത്ത് ശ്രദ്ധിക്കപ്പെട്ടതും ബോക്‌സോഫീസില്‍ വിജയിച്ചു കയറിയതുമായ ചിത്രവുമായിരുന്നു കോക്ടെയില്‍. പ്രമേയത്തിലും അവതരണത്തിലും പുതുമ അനുഭവിപ്പിച്ച കോക്ടെയ്‌ലിന്റെ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് വീണ്ടുമൊരു ചിത്രവുമായി എത്തുന്നു.

ഈ അടുത്ത കാലത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കുന്നത് അന്തരിച്ച നടന്‍ ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപിയാണ്.

ഇന്ദ്രജിത്ത്, അനൂപ് മേനോന്‍, ഷാനു എന്നിവരോടൊപ്പം മുരളി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബൈജു, മണികണ്ഠന്‍, മൈഥിലി, ലെന, കൂടാതെ തനുഘോഷ് എന്ന പുതുമുഖവുമാണ് മറ്റ് താരങ്ങള്‍.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ഈ അടുത്തകാലത്ത് നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍-ബ്‌ളസ്സി ചിത്രമായ ഭ്രമരമാണ് രാഗം മൂവീസിന്റെ ഒടുവില്‍ ചെയ്ത ചിത്രം.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം നല്കുന്നു. ഛായാഗ്രഹണം ഷനാദ്ജലീല്‍. ചിിത്രത്തിന്റെ പേരില്‍ കരുതി വെച്ച പുതുമ ഈ അടുത്തകാലത്തിന്റെ ദൃശ്യവല്‍ക്കരണത്തിലും പ്രമേയത്തിലും പ്രതീക്ഷയ്ക്ക് വകനല്‍കുമെന്ന് കരുതാം.

യുവത്വത്തിന്റെ പരീക്ഷണങ്ങള്‍ക്ക് വേദിയായി കൊണ്ടിരിക്കുന്ന മലയാള സിനിമയില്‍ പുത്തന്‍ സാദ്ധ്യതകള്‍ ഉണ്ടായികൊണ്ടിരിക്കുന്നു എന്നത് ആശ്വാസകരമാണ്. തിരുവനന്തപുരത്ത് സെപ്തംബര്‍ ആദ്യവാരം ഈ അടുത്ത കാലത്തിന്റെ ചിത്രീകരണം ആരംഭിക്കും.

English summary
It’s been nearly a year, and Malayali’s still praise the movie ‘Cocktail’ for all the good things that the movie has introduced to Malayalam cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam