»   »  ഷാനുവിനെ ചുംബിച്ചതില്‍ പശ്ചാത്താപമില്ല: രമ്യ

ഷാനുവിനെ ചുംബിച്ചതില്‍ പശ്ചാത്താപമില്ല: രമ്യ

Posted By:
Subscribe to Filmibeat Malayalam
Ramya Nambeesan
ചുംബനരംഗങ്ങള്‍ എന്തിനാണ് ഇത്രയേറെ ചര്‍ച്ചചെയ്യുന്നതെന്ന് നടി രമ്യനമ്പീശന്‍. അടുത്തിടെ പുറത്തിറങ്ങിയ ചാപ്പാ കുരിശില്‍ രമ്യയുടെ ചൂടന്‍ ചുംബനരംഗമുണ്ടായിരുന്നു. പടത്തേക്കാളേറെ ചുംബനം ചര്‍ച്ച ചെയ്യപ്പെട്ടതില്‍ അസ്വസ്ഥയാണ് രമ്യ.

ഒരു അഭിമുഖത്തിനിടെയാണ് രമ്യ ഇക്കാര്യത്തിലുള്ള തന്റെ വീക്ഷണങ്ങള്‍ പങ്കുവെച്ചത്. ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നതിലും ചുംബനസീനില്‍ അഭിനയിക്കുന്നതിലുമൊന്നും ഒരു അപാകതയും കാണുന്നില്ലെന്നാണ് രമ്യ പറയുന്നത്. ചാപ്പാ കുരിശിലെ ചുംബനരംഗത്തില്‍ തനിയ്ക്ക് പശ്ചാത്താപിമില്ലെന്നും രമ്യ വ്യക്തമാക്കി.

ചിത്രം പുറത്തിറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും ചുംബനത്തെക്കുറിച്ചുള്ള ചര്‍ച്ചമാത്രം അവസാനിച്ചിട്ടില്ല. ഇതിന്റെ കാര്യമെന്താണെന്ന് മനസ്സിലാകുന്നില്ല. ഈ രംഗം ചിത്രത്തിലെ കഥാപാത്രത്തിന് അവശ്യഘടകമായിരുന്നു. അതിനാലാണ് അഭിനയിച്ചത്. ഈ രംഗം പ്രചാരണത്തിനായി ഉപയോഗിക്കില്ലെന്ന് സംവിധായകന്‍ സമീര്‍ താഹയും മറ്റ് അണിയറക്കാരും വാക്കു തന്നിരുന്നു- രമ്യ പറയുന്നു.

ഇതിനൊക്കെ ഒപ്പം തന്നെ അഭിനയപ്രധാന്യമുള്ള വേഷമുണ്ടെങ്കില്‍ മാത്രമേ താനിനി മലയാളത്തിലേയ്ക്കുള്ളുവെന്നും താരം പറഞ്ഞു. ഇനി പിഗ്മാന്‍ ആണ് രമ്യയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. തെലുങ്കില്‍ രമ്യ ഇപ്പോള്‍ സജീവമായിരിക്കുകയാണ്.

തമിഴ് സിനിമയാണ് തന്റെ ഇമേജ് മാറ്റിമറിച്ചതെന്നും അവിടത്തെ പ്രൊഫഷണലിസമാണ് തന്നെ ആകര്‍ഷിച്ചതെന്നും രമ്യ പറയുന്നു. ട്രാഫിക്കിലേതുപോലുള്ള കഥാപാത്രങ്ങള്‍ ഇനിയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും താരം പറയുന്നു.

English summary
Actress Ramya Nambeesan has said in an interview that she is ready for a kissing scenes in her upcoming movies.So what is the big deal in it? She put conditions for such kissing scenes, this is the big deal! she is asking,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam