»   » സുരേഷ് ഉണ്ണിത്താന്റെ മകന്‍ സംവിധാനരംഗത്തേക്ക്

സുരേഷ് ഉണ്ണിത്താന്റെ മകന്‍ സംവിധാനരംഗത്തേക്ക്

Posted By:
Subscribe to Filmibeat Malayalam
Yakshi
പ്രശസ്ത സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്റെ മകന്‍ അഭിരാം സംവിധാനരംഗത്തേക്കു കടന്നു വരുന്നു. യുവാക്കളുടെ കൂട്ടായ്മയില്‍ പിറക്കുന്ന 'യക്ഷി ഫെയ്ത്ത്ഫുള്ളി യുവേഴ്‌സ്' ആണ് പ്രഥമ സംരംഭം. ഇംഗ്‌ളണ്ടില്‍ നിന്നും ചലച്ചിത്ര പഠനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് അഭിരാം ആത്മവിശ്വാസത്തോടെ സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തിന്റെ രചനയും അഭിരാം നിര്‍വ്വഹിക്കുന്നു.

സിനിമരംഗത്തെ പ്രമുഖരും ബന്ധുക്കളും സന്നിഹിതരായിരുന്ന തിരുവനന്തപുരം ക്‌ളബിലാണ് പൂജ നടന്നത്. മധു, കെ. മധു, രാമചന്ദ്രബാബു, കല്ലിയൂര്‍ ശശി, ഉര്‍വ്വശി, അംബിക, ജി.എസ് വിജയന്‍ എന്നിവര്‍ ദീപം തെളിയിച്ചു.

സാങ്കേതികമായ് ഏറെ മികവു പുലര്‍ത്തുന്ന രീതിയിലായിരിക്കും യക്ഷിയെ അണിയിച്ചൊരുക്കുക. രിഫ്എക്‌സ് ഡി 21 ക്യാമറ പോലുള്ള അത്യാധുനിക സാങ്കേതികത ചിത്രത്തിന് മിഴിവേകും. ദീപക് വേണുഗോപാല്‍, അവന്തിക മോഹന്‍, പാര്‍വ്വതി നായര്‍, മനോജ്, മധുസൂദനന്‍, അഖില്‍, ലിഖിയ, വിജയരാഘവന്‍, അംബിക തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നു.

ദേവദാസിന്റെ വരികള്‍ക്ക് എം.ടി. പ്രദീപ് കുമാര്‍ ഈണം നല്കും.ക്യാമറ ജമിന്‍ ജോം അയ്യനേത്ത്, കലബോബന്‍, എഡിറ്റിംഗ്കാര്‍ത്തിക് യോഗേഷ്, ചമയം പട്ടണം റഷീദ്, വസ്ത്രാലങ്കാരം ഭക്തന്‍ മങ്ങാട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വി.വി. അശോക്, സീപ്പെര്‍ മൂവിസിന്റെ ബാനറില്‍ മധുസൂദനന്‍ മാവേലിക്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Into the world of films that are curiously titled, arrives the latest with an extremely curious title-'Yakshi, faithfully Yours'. To be the launch pad of Abhiram, the son of noted director Suresh Unnithan, the movie will be an experimental film dealing with real time film making. The movie will present the title character of Yakshi as the one who is not to be looked upon with fear or horror, but with emotions and feelings, a lady who can be faithful to you, if you are truthful towards her.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam