»   » യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കണം

യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിപ്പിക്കണം

Posted By:
Subscribe to Filmibeat Malayalam
KJ Yesudas
ഗാനഗന്ധര്‍വന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരകാര്യ സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. തൃശൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

മുതിര്‍ന്ന സംഗീതജ്ഞനും മതേതരത്വത്തെ ബഹുമാനിയ്ക്കുന്നയാളുമായ യേശുദാസിനെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിയ്ക്കാന്‍ അധികൃതര്‍ തയാറാവണം. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗുരുവായൂരില്‍ യേശുദാസിനെ പ്രവേശിപ്പിയ്ക്കുന്ന കാര്യത്തില്‍ ഹിന്ദു സമൂഹം പുനര്‍വിചിന്തനം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

യേശുദാസിന് ശ്രീനാരായണ പുരസ്‌കാരം സമ്മാനിയ്ക്കുന്ന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം അഭിപ്രായപ്പെട്ടത്. അമ്പതിനായിരം രൂപ സമ്മാനത്തുകയുള്ള ശ്രീ നാരായണ പുരസ്‌കാരം ശിവഗിരി മഠം പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളാണ് യേശുദാസിന് സമ്മാനിച്ചത്.

English summary
Union Minister of State for Home Affairs Mullapalli Ramachandran opined on Saturday that an opportunity should be given to veteran singer and preacher of secularism Padma Bhushan K.J. Yesudas to enter the famed Sri Krishna Temple at Guruvayur

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam