»   » സംവിധായകന്‍ പത്മകുമാറിനെതിരെ യുവതാരം

സംവിധായകന്‍ പത്മകുമാറിനെതിരെ യുവതാരം

Posted By:
Subscribe to Filmibeat Malayalam
John Kokken
സംവിധായകന്‍ പത്മകുമാറിനെതിരെ യുവതാരം രംഗത്ത്. മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ ഒരുക്കുന്ന ശിക്കാര്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് പത്മകുമാറിനെതിരെ ആരോപണങ്ങളുമായിട്ടാണ് യുവതാരം ജോണ്‍ കൊക്കന്‍ രംഗത്തെത്തിയിരിക്കുന്നത്.

ശിക്കാറില്‍ തമ്പി കോണ്‍ട്രാക്ടര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ജോണ്‍ നിയോഗിക്കപ്പെട്ടത്. തിരക്കഥാകൃത്ത് സുരേഷ് ബാബു വഴിയാണ് ജോണിന് ഇതിനവസരം ലഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് തന്നെ പൂര്‍ണമായും സഹകരിപ്പിച്ചെല്ലെന്നാണ് ജോണിന്റെ ആരോപണം. മാത്രമല്ല കാരാര്‍പ്രകാരം പറഞ്ഞുറപ്പിച്ച തുക ലഭിച്ചില്ലെന്നും ഈ നടന്‍ പറയുന്നു.

ഇതില്‍ പ്രതിഷേധിച്ച് താന്‍ അഭിനയിച്ച അപൂര്‍ണ രംഗങ്ങള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്ന സമയത്ത് എഡിറ്റ് ചെയ്തു കളയണമെന്ന് ജോണ്‍, പത്മകുമാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ സംവിധായകന്‍ വിസമ്മതിച്ചു.

ഇതോടെ ജോണ്‍ താരസംഘനയായ അമ്മയുടെ പ്രസിഡന്റും നടനുമായ ഇന്നസെന്റിനോട് കാര്യങ്ങള്‍ പറഞ്ഞു. ഒപ്പം വിശദമായ പരാതിക്കത്ത് അമ്മ സെക്രട്ടറി ഇടവേള ബാബുവിന് ഇമെയില്‍ ചെയ്യുകയും ചെയ്തു. അമ്മയിലെ അംഗം കൂടിയാണ് ജോണ്‍. എന്നാല്‍ ഇവര്‍ ഇരുവരും തന്റെ പരാതിയിന്മേല്‍ ഉത്തരവാദിത്തം ഏല്‍ക്കാന്‍ തയ്യാറായില്ലെന്ന് ജോണ്‍ പറയുന്നു.

ഇതിനിടെ പത്മകുമാര്‍ തനിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി കൊടുത്തു എന്ന വിവരം അമ്മ ഭാരവാഹികളില്‍ നിന്നും അറിയാനിടയായ ജോണ്‍ നിയമ നടപടിക്കൊരുങ്ങുകയാണ്.

എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ഇക്കാര്യം ഞാനറിയുന്നത് അമ്മ സെക്രട്ടറി ഇടവേള ബാബുവില്‍ നിന്നാണ്. തമിഴ്, തെലുങ്ക് ഭാഷകളിലായി മികച്ച വേഷങ്ങള്‍ ചെയ്യുന്ന നടനാണ് ഞാന്‍.

അഭിനയിക്കാനറിയാത്ത ഒരാളെ ഒരു സംവിധായകനും തന്റെ ചിത്രത്തില്‍ അഭിനയിപ്പിക്കില്ല. അപ്പോള്‍ പത്മകുമാര്‍ പറയുന്ന ഈ മുടന്തന്‍ ന്യായങ്ങള്‍ ഒരു നടനെന്ന നിലയില്‍ ഞാന്‍ നേരിട്ട വലിയ അപമാനമാണ്''ജോണ്‍ പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam