»   » നിത്യ മേനോനെ അപമാനിക്കാന്‍ശ്രമം; യുവാവ് പിടിയില്‍

നിത്യ മേനോനെ അപമാനിക്കാന്‍ശ്രമം; യുവാവ് പിടിയില്‍

Posted By:
Subscribe to Filmibeat Malayalam
Nithya Menon
വടക്കാഞ്ചേരി: നടി നിത്യമേനോനുനേരെ കയ്യേറ്റശ്രമം. വടക്കാഞ്ചേരി ഓട്ടുപാറയിലെ വസ്ത്രവ്യാപാരകേന്ദ്രം ഉത്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് നിത്യയ്ക്കതിരെ കയ്യേറ്റശ്രമമുണ്ടായത്. നിത്യയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.

കാഞ്ഞിരക്കോടുസ്വദേശിയായ യുവാവാണ് അറസ്റ്റിലായിരിക്കുന്നത്. യുവാവ് തനിയ്ക്കടുത്തേയ്ക്ക് വരുന്നത് കണ്ട് നിത്യ ഉടന്‍ അകന്നുമാറുകയായിരുന്നു. സംഭവം കണ്ടുനിന്ന പൊലീസ് യുവാവിനെ സ്ഥലത്തുവച്ചുതന്നെ മര്‍ദ്ദിച്ചു.

നിത്യ മേനോന്‍ ഉത്ഘാടനത്തിനെത്തുമെന്നറിഞ്ഞ് യുവാക്കളുടെ വലിയ പട തന്നെ സ്ഥാപനത്തിനു മുന്നിലുണ്ടായിരുന്നു. ചിലര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുകയും നടിയെ മുട്ടിയുരുമ്മുകയും ചെയ്തതോടെ രംഗം വഷളായി. ഇതിനിടയിലാണ് യുവാവ് നടിയെ ഉപദ്രവിച്ചത്.

പൊലീസ് പിടികൂടിയ ഉടന്‍ യുവാവ് തെറ്റു സമ്മതിച്ച് മാപ്പ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചു. ഉറുമി, വയലിന്‍ എന്ന സിനിമകളിലെ നായികയായ നിത്യാ മേനോനോടുള്ള ആരാധന മൂത്തതാണ് ഉപദ്രവിക്കാന്‍ പ്രേരണയായതെന്നാണ് യുവാവ് പറഞ്ഞത്. സംഭവം നടക്കുന്നിടത്ത് ജനം തടിച്ചുകൂടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

English summary
Police arrested a youth who were trying to molest actress Nithya Menon at a inauguration venue in Vadakkanchery at Thrissur district.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam