»   » ഗൂഗിള്‍ ട്രെന്റില്‍ പണ്ഡിറ്റ് രണ്ടാം സ്ഥാനത്ത്‌

ഗൂഗിള്‍ ട്രെന്റില്‍ പണ്ഡിറ്റ് രണ്ടാം സ്ഥാനത്ത്‌

Posted By:
Subscribe to Filmibeat Malayalam
നിലവാരം കുറഞ്ഞ 'കോമാളിത്ത'ത്തിലൂടെ കുപ്രസിദ്ധി നേടിയ സന്തോഷ് പണ്ഡിറ്റ് ഇന്ത്യയിലെ ഗൂഗിള്‍ ട്രെന്‍ഡില്‍ രണ്ടാം സ്ഥാനത്ത്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലെ രാജാവായ ഫേസ്ബുക്കാണ് ഒന്നാമതുള്ളതെന്ന് പറയുമ്പോള്‍ സംഗതിയുടെ ഗൗരവം മനസ്സിലാവും.

എന്തൊക്കെ കീവേര്‍ഡുകളാണ് ജനങ്ങള്‍ ഒരു ദിവസം സെര്‍ച്ച് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗൂഗിള്‍ ഹോട്ട് ട്രെന്‍ഡ് വേര്‍ഡ് കണ്ടെത്തുന്നത്. കൊച്ചിയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ സെര്‍ച്ചിങ് നടക്കുന്നത്.

യൂട്യൂബിലെ സാധ്യതകള്‍ ചൂഷണം ചെയ്താണ് സന്തോഷ് പണ്ഡിറ്റ് 'ജനപ്രീതി' നേടിയത്. യുട്യൂബിലൂടെ പുറത്തിറക്കിയ ഗാനങ്ങളെല്ലാം ചേര്‍ത്ത് തട്ടികൂട്ടിയ 'കൃഷ്ണനും രാധയും' നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം നടത്തിയതോടെ പണ്ഡിറ്റ് 'ക്ലിക്കായി'.

നിലവാരതകര്‍ച്ചയ്ക്ക് ഒരു നിലവാരമുണ്ടെങ്കില്‍ അതിലും താഴെയാണ് ഈ 'സകലകലാവല്ലഭ'ന്റെ പ്രകടനം. ചിത്രത്തില്‍ ഛായാഗ്രഹണമൊഴികെ എല്ലാം 'ചെയ്ത' ഈ 'സൂപ്പര്‍ഹീറോ' ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കവിതയെഴുതകാണ് എന്നീ രണ്ടു ചിത്രങ്ങള്‍ കൂടി പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. നെഗറ്റീവ് പബ്ലിസിറ്റി മലയാളി മനസ്സുകളെ എത്രമാത്രം ആകര്‍ഷിക്കുന്നുവെന്നതിന് ഏറ്റവും നല്ല തെളിവാണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ.

മലയാളിയുടെ വൃത്തിക്കെട്ട കൗതുകമോ ജിജ്ഞാസയോ ആണ് പണ്ഡിറ്റുമാരെയും സില്‍സലക്കാരെയും സൃഷ്ടിക്കുന്നതെന്ന കാര്യത്തില്‍ സംശയമില്ല. അവനിതെല്ലാം നേരംപോക്കാണെങ്കിലും സന്തോഷിന്റെ കീശയില്‍ വീഴുന്നത് ലക്ഷങ്ങളാണ്.

English summary
In Ingian google trend the word santosh pandit in second position, just behind the facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X