»   » ഓര്‍മ്മയിലെ സ്വപ്നാടനക്കാരി

ഓര്‍മ്മയിലെ സ്വപ്നാടനക്കാരി

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/10-13-actress-rani-chandra-remembrance-2-aid0166.html">Next »</a></li></ul>
Rani Chandra
കെ.ജി ജോര്‍ജ്ജിന്റെ സ്വപ്നാടനം കണ്ടവരൊന്നും മറക്കാനിടയില്ലാത്ത രണ്ടു കണ്ണുകളുണ്ട്. നായികയുടെ അസ്വസ്ഥത കൂടുകൂട്ടിയ സ്വപ്നം മയങ്ങുന്ന നീണ്ട മിഴികള്‍, സിനിമ വിട്ടിറങ്ങുമ്പോഴും വിട്ടുപോകാതെ പിന്‍തുടരുന്ന കണ്ണുകള്‍.

ബോംബെയില്‍നിന്ന് മദ്രാസിലേക്കുള്ള വിമാനയാത്രയില്‍ പൊലിഞ്ഞു പോയ റാണിചന്ദ്രയുടേതാണ് മലയാളികള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന ആ കണ്ണുകള്‍. റാണിചന്ദ്ര അഭിനയം നിര്‍ത്തി യാത്ര പറഞ്ഞുപോയിട്ട് നീണ്ട മുപ്പത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു.

മിസ് കേരളയായി തെരെഞ്ഞെടുക്കപ്പെട്ട പത്താംക്‌ളാസുകാരിയുടെ വശ്യസുന്ദരമായ മുഖം സിനിമയുടെ വലിയ സ്‌ക്രീനില്‍ കാണാന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് കൊച്ചിയിലെ പ്രമുഖ കപ്പല്‍ ഏജന്റായിരുന്ന അച്ഛന്‍ ചന്ദ്രന്‍ തന്നെയായിരുന്നു.

സമ്പന്നമായ കുടുംബത്തില്‍ എല്ലാ സൌകര്യങ്ങളോടും കൂടിവളര്‍ന്ന റാണി നല്ല നര്‍ത്തകി കൂടിയായിരുന്നു. സിനിമ സ്വപ്നം കാണാന്‍ എല്ലാ യോഗ്യതയും അക്കാലത്ത് ഉണ്ടായിരുന്നിട്ടും സിനിമ റാണിക്ക് പിടികൊടുക്കാതെ വിട്ടു നിന്നു.

അടുത്ത പേജില്‍
മകള്‍ക്കുവേണ്ടി അച്ഛന്‍ നിര്‍മ്മാതാവായി

<ul id="pagination-digg"><li class="next"><a href="/news/10-13-actress-rani-chandra-remembrance-2-aid0166.html">Next »</a></li></ul>

English summary
Rani Chandra was a Malayalam film actress and winner of the Miss Kerala Title. She died in a plane crash in 1976. She acted in several landmark films such as Nellu ), Bhadrakali and Swapnadanam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X