»   » ജയസൂര്യയ്‌ക്കും സംവൃതയ്‌ക്കും പരുക്ക്‌

ജയസൂര്യയ്‌ക്കും സംവൃതയ്‌ക്കും പരുക്ക്‌

Subscribe to Filmibeat Malayalam
Jayasurya and Samvritha
ചെന്നൈ: പുതുച്ചേരിയില്‍ ഷൂട്ടിങ്ങിനിടെ ബോട്ട്‌ മറിഞ്ഞ്‌ നടന്‍ ജയസൂര്യയ്‌ക്കും നടി സംവൃതയ്‌ക്കും പരുക്കേറ്റു. ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്‌ അപകടമുണ്ടായത്‌.

പുഴയില്‍ വച്ചുള്ള ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ താരങ്ങളുള്ള ബോട്ട്‌ മറിയുകയായിരുന്നു. ബോട്ട്‌ മറിഞ്ഞ്‌ പുഴല്‍ വീണ താരങ്ങളെ ഉടന്‍തന്നെ ലൈഫ്‌ ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ജയസൂര്യയുടെ കാലിന്‌ പരുക്കേറ്റിട്ടുണ്ട്‌. സംവൃതയ്‌ക്ക്‌ കാര്യമായ പരുക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

പഠനം കഴിഞ്ഞ്‌ എത്രയും പെട്ടന്ന്‌ വിവാഹിതനാകണമെന്ന്‌ ആഗ്രഹിക്കുന്ന എംബിഎ വിദ്യാര്‍ത്ഥിയുടെ കഥപറയുന്നതാണ്‌ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രം. ജയസൂര്യയാണ്‌ എംബിഎക്കാരനായ വിവേക്‌ അനന്തന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

സംവൃത സുനിലിനെക്കൂടാതെ നെടുമുടി വേണു, ഭാമ, അനൂപ്‌ മേനോന്‍, ഗണേഷ്‌ കുമാര്‍, മല്ലിക സുകുമാരന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. നവ്യനായര്‍ അതിഥി താരമായി എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam