»   » തകധിമി അഖില ദിലീപിന്റെ നായികയാവുന്നു

തകധിമി അഖില ദിലീപിന്റെ നായികയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Akhila
അഖിലയെ കുറച്ചുപേരെങ്കിലും ഓര്‍ത്തിരിയ്ക്കുന്നുണ്ടാവും. ഏഷ്യാനെറ്റിലെ വോഡാഫോണ്‍ തകധിമീ എന്ന റിയാലിറ്റി ഷോ ഫൈനലിലെ മത്സരാര്‍ത്ഥിയായിരുന്ന അഖില അന്നേ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അഖിലയുടെ കഴിവ് തിരിച്ചറിഞ്ഞ ഏഷ്യാനെറ്റ് അവരെ തങ്ങളുടെ മറ്റൊരു ജനപ്രിയ റിയാലിറ്റി ഷോയായ മഞ്ച് ജൂനിയര്‍ സ്റ്റാര്‍ സിങറിന്റെ അവതാരരകയാക്കുകയും ചെയ്തു. ഇപ്പോഴിതാ ഈ കൊച്ചുസുന്ദരി വെള്ളിത്തിരയില്‍ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. ദിലീപ് നായകനാവുന്ന കാര്യസ്ഥനിലൂടെയാണ് അഖില ചലച്ചിത്ര ലോകത്തെത്തുന്നത്. ഹാപ്പി ഹസ്ബന്‍ഡ്‌സില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച വന്ദനയാണ് കാര്യസ്ഥനിലെ മറ്റൊരു നായിക.

സിബി കെ തോമസ്-ഉദയകൃഷ്ണ ടീം തിരക്കഥയൊരുക്കുന്ന കാര്യസ്ഥന്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ തോംസണ്‍ കെ തോമാസാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X