»   » അവളുടെ രാവുകള്‍: സനൂഷയ്ക്ക് ഇരിക്കപ്പൊറുതിയില്ല

അവളുടെ രാവുകള്‍: സനൂഷയ്ക്ക് ഇരിക്കപ്പൊറുതിയില്ല

Posted By:
Subscribe to Filmibeat Malayalam
Sanusha
അവളുടെ രാവുകളിലെ നായികയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ പരന്നതോടെ വലഞ്ഞത് മലയാളത്തിലെ കൊച്ചു സുന്ദരി സനൂഷയാണ്. ചിത്രത്തിലെ നായികയായി തന്റെ പേരും പറഞ്ഞുകേട്ടതോടെ ഇരിക്കപ്പൊറുതിയില്ലാതായെന്നുമാണ് സനൂഷ പറയുന്നത്.

ഐവി ശശി സംവിധാനം ചെയ്ത അവളുടെ രാവുകള്‍ റീമേക്കിനൊരുങ്ങുമ്പോള്‍ സീമ അവതരിപ്പിച്ച വേഷം സനൂഷ ചെയ്യുമെന്നൊരു വാര്‍ത്തയാണ് വിവിധ മാധ്യമങ്ങളിലൂടെ പരന്നത്. പ്രേക്ഷകരുടെ സിരകളില്‍ ലഹരിയായി പടര്‍ന്നുകയറിയ രാജിയായി സനൂഷയെത്തുമെന്ന് കേട്ടതോടെ പ്രേക്ഷകര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായെന്ന് പറയാം.

എന്നാലീ വാര്‍ത്തകളില്‍ തരിമ്പും സത്യമില്ലെന്നാണ് സനൂഷ വ്യക്തമാക്കിയിരിക്കുന്നത്. അവളുടെ രാവുകളില്‍ അഭിനയിക്കാമോയെന്ന് ചോദിച്ച് ആരം തന്നെ സമീപിച്ചിട്ടില്ലെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്. ഇതുമാത്രമല്ല, ഇത്തരം വേഷത്തില്‍ താനൊരിയ്ക്കലും അഭിനയിക്കില്ലെന്നും സനൂഷ തുറന്നടിയ്ക്കുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam