»   » സ്‌ഫോടനം: മാക്ടയുടെ പങ്കും സംശയിക്കണമെന്ന് ഫെഫ്ക

സ്‌ഫോടനം: മാക്ടയുടെ പങ്കും സംശയിക്കണമെന്ന് ഫെഫ്ക

Posted By:
Subscribe to Filmibeat Malayalam

'ആത്മകഥ' ലൊക്കേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഫെഫ്ക ഭാരവാഹികള്‍ മാക്ടയ്‌ക്കെതിരെ തിരിയുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് മാക്ട ഫെഡറേഷന്‍ തൊഴിലാളികള്‍ ലൊക്കേഷനില്‍ മുമ്പ് പ്രശ്‌നമുണ്ടാക്കിയതിനാല്‍ സംഭവത്തിന് പിന്നില്‍ ഇവരുടെ പങ്കും സംശയിക്കേണ്ടി വരുമെന്ന് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം, കുട്ടിക്കാനത്തെ ആത്മകഥ ലൊക്കേഷനിലെ സ്‌ഫോടനവുമായി മാക്ട ഫെഡറേഷന്‍ തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെടുത്തരുതെന്ന് മാക്ട ഭാരവാഹി കൂടിയായ സംവിധായകന്‍ വിനയന്‍ പറഞ്ഞു.

തൊഴില്‍ നിഷേധത്തിനെതിരെ സെറ്റുകളില്‍ മാക്ട ഫെഡറേഷന്‍ തൊഴിലാളികള്‍ സമരം ചെയ്യുന്നത് പതിവാണ്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam