»   » മുഴുനീള സ്ത്രീ കഥാപാത്രമായി ദിലീപ്

മുഴുനീള സ്ത്രീ കഥാപാത്രമായി ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രവുമായി നടന്‍ ദിലീപ് എത്തുന്നു. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സ്ത്രീകഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്. വല്ല പാട്ടുസീനിലോ മറ്റോ ആയിരിക്കുമെന്നാണ് ചിന്തിക്കുന്നതെങ്കില്‍, അല്ലേയല്ല മുഴുനീള കഥാപാത്രം തന്നെ, അതും ബിജുമേനോന്റെ ഭാര്യയായി.

ദിലീപിന്റെ ബിജുമേനോന്റെയും കഥാപാത്രങ്ങള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് ചിത്രത്തില്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ദിലീപിനെ ബിജുവിന്റെ ഭാര്യാവേഷം കെട്ടേണ്ടിവരുകയാണ്. സിനിമയിലുടനീളം ദിലീപിന് ഈ ഭാര്യാവേഷമാണ്.

അവ്വൈ ഷണ്‍മുഖി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ കമലഹാസന്‍ കാഴ്ചവച്ച വിസ്മയം ആവര്‍ത്തിക്കാനാണ് ദിലീപ് ഒരുങ്ങുന്നതെന്നാണ് സൂചന. സൂപ്പര്‍ഹിറ്റുകളുടെ സൃഷ്ടാക്കളായ ഉദയ്കൃഷ്ണ സിബി കെ തോമസ് ടീമാണ് ഈ സിനിമയുടെ രചന നിര്‍വഹിക്കുന്നത്. സിനിമയുടെ പേരോ മറ്റോ താരങ്ങളെയോ തീരുമാനിച്ചിട്ടില്ല.

സ്വ.ലേയ്ക്ക് ശേഷം കളര്‍ ഫാക്ടറിയുടെ ബാനറില്‍ പി സുകുമാറും മധു വാര്യരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. 2012 ആദ്യം റിലീസ് ചിത്രം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈ നെയിം ഈസ് അവറാച്ചന്‍ എന്നൊരു പ്രൊജക്ടാണ് ദിലീപിനുവേണ്ടി ജോസ് തോമസ് ആദ്യം ആലോചിച്ചത്. അവറാച്ചന്‍ എന്ന കഥാപാത്രവും ഒരു ആനയും തമ്മിലുള്ള രസകരമായ ബന്ധത്തിന്റെ കഥയായിരുന്നു ഇത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഈ പ്രൊജക്ട് മാറ്റിവച്ചിട്ടാണ് ദിലീപിന്റെ പെണ്‍വേഷവുമായി ജോസ് തോമസ് എത്തുന്നത്.

ഇതിനുമുപ് ജോസ് തോമസ് ദിലീപ് സിബി ഉദയന്‍ ടീം ഒരുമിച്ചത് 'ഉദയപുരം സുല്‍ത്താന്‍' എന്ന സിനിമയ്ക്കു വേണ്ടിയാണ്. ആ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

English summary
It was a special situation for Dileep's character, to masquerade as Biju Menon's wife, in Jose Thomas' forthcoming project and forced to continue throughout the film as the story progresses steadily, in the comedy entertainer produced by P. Sukumar and Madhu Warrier

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam