»   » വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു

വാളയാര്‍ പരമശിവം വീണ്ടുമെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Dileep
വാളയാര്‍ പരമശിവത്തെ ഓര്‍മ്മയില്ലേ, നാട്ടില്‍ നല്ലവനും കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയിലെ കുപ്രസിദ്ധ കള്ളക്കടത്തുകാരനുമായി ദിലീപ്‌ തകര്‍ത്തഭിനയിച്ച 'റണ്‍വെ'യിലെ വാളയാര്‍ പരമശിവം നടന്‌ സമ്മാനിച്ചത്‌ ആക്ഷന്‍ താരമെന്ന പരിവേഷമായിരുന്നു.

ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റണ്‍വെ കോമഡി മാത്രമല്ല ആക്ഷനും ദിലീപിന്‌ വഴങ്ങുമെന്ന്‌ തെളിയിച്ചു. ഇപ്പോള്‍ വര്‍ഷങ്ങളുടെ ഇടവേളക്ക്‌ ശേഷം വളയാര്‍ പരമശിവവുമായി ദിലീപ്‌ വീണ്ടും വരികയാണ്‌. 'വാളയാര്‍ പരമശിവം' എന്ന് തന്നെ പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോഷി തന്നെയാണ്.

സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ എന്ന മോളിവുഡിലെ പുതിയ ട്രെന്‍ഡിന്റെ ചുവടുപിടച്ചാണ്‌ ജോഷിയും ദിലീപും വീണ്ടുമൊന്നിയ്‌ക്കുന്നത്‌. ആദ്യ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സിബി കെ തോമസ്‌-ഉദയ കൃഷ്‌ണ ടീം തന്നെയാണ്‌ വാളയാര്‍ പരമശിവത്തിന്റെയും രചന നിര്‍വഹിയ്‌ക്കുന്നത്‌. തന്റെ മറ്റൊരു ആക്ഷന്‍ ചിത്രമായിരുന്ന ഡോണ്‍ എന്ന സിനിമയെ തള്ളിപ്പറഞ്ഞതിന്‌ പിന്നാലെയാണ്‌ ദിലീപ്‌ വീണ്ടുമൊരു ആക്ഷന്‍ ചിത്രത്തിന്‌ ഒരുങ്ങുന്നതെന്നും ശ്രദ്ധേയമാണ്‌. ഷാജി കൈലാസ്‌ സംവിധാനം ചെയ്‌ത ഡോണില്‍ അഭിനയിച്ചത്‌ കരിയറിലെ ഭീമാബദ്ധങ്ങളിലൊന്നായിരുന്നുവെന്ന്‌ ഈയിടെ ഒരു വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ദിലീപ്‌ വെളിപ്പെടുത്തിയിരുന്നു.

ആദ്യചിത്രത്തിലെ ഒട്ടുമിക്ക താരങ്ങളും വാളയാര്‍ പരമശിവത്തിലും ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. അതേ സമയം റണ്‍വെയില്‍ നായികയായിരുന്ന കാവ്യ രണ്ടാം ഭാഗത്തില്‍ ഉണ്ടാകുമോയെന്ന്‌ വ്യക്തമല്ല. 2010 ജനുവരിയില്‍ ഷൂട്ടിങ്‌ ആരംഭിയ്‌ക്കുന്ന വാളയാര്‍ പരമശിവം മിക്കവാറും ദിലീപിന്റെ വിഷുചിത്രമായിരിക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam