»   » ഏലിയാസ്‌ ജാക്കിക്കെതിരെ തിയറ്ററുകള്‍

ഏലിയാസ്‌ ജാക്കിക്കെതിരെ തിയറ്ററുകള്‍

Posted By:
Subscribe to Filmibeat Malayalam
Exhibitors threaten boycott Sagar alias Jacky
കുരുക്ഷേത്രയ്‌ക്ക്‌ ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രവും ബഹിഷ്‌ക്കരണ ഭീഷണി നേരിടുന്നു. അഞ്ച്‌ കോടിയുടെ കൂറ്റന്‍ ബഡ്‌ജറ്റില്‍ അമല്‍ നീരദ്‌ ഒരുക്കുന്ന സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ ആണ്‌ തിയറ്ററുകളുടെ ബഹിഷ്‌ക്കരണ ഭീഷണി നേരിടുന്നത്‌. മാര്‍ച്ച്‌ 26ന്‌ റിലീസ്‌ ചെയ്യാന്‍ തീരുമാനിച്ചിരിയ്‌ക്കുന്ന ചിത്രത്തിന്റെ മിനിമം ഗ്യാരണ്ടിയെ ചൊല്ലിയാണ്‌ തര്‍ക്കം ഉടലെടുത്തിരിയ്‌ക്കുന്നത്‌.

സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡിന്റെ നിര്‍മാതാക്കളായ ആശീര്‍വാദ്‌ പ്രൊഡക്ഷന്‍ തിയറ്ററുകളോട്‌ ചിത്രത്തിന്‌ മിനിമം ഗ്യാരണ്ടി തുക നല്‌കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിയറ്ററുടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ (കെഎഫ്‌ഇഎഫ്‌) മേലില്‍ ഒരു ചിത്രത്തിനും മിനിമം ഗ്യാരണ്ടി തുക നല്‌കേണ്ടെന്ന തീരുമാനത്തിലാണ്‌.

ഇക്കാര്യം ചിത്രത്തിന്റെ നിര്‍മാതാവായ ആന്റണി പെരുമ്പാവൂരിനെ അറിയിച്ചിട്ടുണ്ട്‌. അദ്ദേഹം ഇതിന്‌ തയാറായില്ലെങ്കില്‍ പുതിയ ലാല്‍ ചിത്രം സംഘടനയുമായി അഫിലിയേറ്റ്‌ ചെയ്‌ത തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്‌ക്കേണ്ടെന്നാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ഇതോടെ മധ്യവേനല്‍ ചിത്രങ്ങളില്‍ ഏറ്റവും പ്രതീക്ഷയുണര്‍ത്തിയ സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ റിലീസിങ്‌ അനിശ്ചിതത്വത്തിലായിരിക്കുകയാണ്‌. തര്‍ക്കം തുടര്‍ന്നാല്‍ ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിയ്‌ക്കുന്ന സാഗറിന്റെ റീലിസ്‌ നീളുമെന്നാണ്‌ കരുതപ്പെടുന്നത്‌. വൈഡ്‌ റിലീസ്‌ പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇതിന്‌ മുമ്പ്‌ മോഹന്‍ലാലിന്റെ തന്നെ കുരുക്ഷേത്രയുടെ റിലീസും ഏറെ നീണ്ടുപോയിരുന്നു.

അടുത്ത പേജില്‍
സൂപ്പറുകളുടെ തട്ടുപൊളിപ്പനും മിനിമം ഗ്യാരണ്ടി

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam