»   » സൂപ്പറുകളുടെ തട്ടുപൊളിപ്പനും മിനിമം ഗ്യാരണ്ടി

സൂപ്പറുകളുടെ തട്ടുപൊളിപ്പനും മിനിമം ഗ്യാരണ്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty and Mohanlal
വന്‍ വിജയം ഉറപ്പിച്ചെത്തുന്ന സൂപ്പറുകളായ താരങ്ങള്‍, സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ വന്‍തുക നല്‌കി വിതരണക്കാരും തിയറ്ററുടമകളും സ്വന്തമാക്കുന്ന ഏര്‍പ്പാടാണ്‌ മിനിമം ഗ്യാരണ്ടി. എന്നാല്‍ പ്രതീക്ഷകള്‍ക്ക്‌ വിപരീതമായി ചിത്രം പരാജയപ്പെട്ടാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്‌ വിതരണക്കാരനും തിയറ്റര്‍ ഉടമകള്‍ക്കും വന്നു ചേരുക.

സിനിമാരംഗത്തെ ഏതാനും മുതിര്‍ന്ന സംവിധായകരും തിരക്കഥാകൃത്തുക്കളും എളുപ്പത്തില്‍ സൂപ്പര്‍ താരങ്ങളുടെ ഡേറ്റുകള്‍ ഒപ്പിച്ചെടുക്കുന്നതോടെയാണ്‌ മിനിമം ഗ്യാരണ്ടി ചിത്രങ്ങള്‍ക്ക് കളമൊരുങ്ങുന്നത്‌.

പിന്നീട്‌ ഈ താരങ്ങളുടെ ഡേറ്റ്‌ ഉപയോഗിച്ച്‌ സംവിധായകരും തിരക്കഥാകൃത്തുക്കളും എന്തെങ്കിലും ചവറുകള്‍ പടച്ചുണ്ടാക്കും. സൂപ്പറുകളുടെ സിനിമകള്‍ മിനിമം ഗ്യാരണ്ടിയുടെ പേരില്‍ വന്‍തുകയ്‌ക്ക്‌ വിതരണത്തിന്‌ നല്‌കുന്നതോടെ നിര്‍മാതാക്കളുടെ കാര്യം സേഫ്‌ ആകും. എന്നാല്‍ പടം പൊളിഞ്ഞാല്‍ വിതരണക്കാരും തിയറ്ററുടമകളും വന്‍ സാമ്പത്തിക ബാധ്യതയാണ്‌ നേരിടേണ്ടി വരിക.

സമീപ കാലത്ത്‌ രണ്ട്‌ സൂപ്പര്‍ സംവിധായകരുടെ മൂന്ന്‌ ചിത്രങ്ങള്‍ ഇത്തരത്തില്‍ പരാജയപ്പെട്ടതോടെയാണ്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ മിനിമം ഗ്യാരണ്ടി നല്‌കി ഒരു ചിത്രവും വിതരണത്തിന്‌ എടുക്കേണ്ടെന്ന്‌ തീരുമാനിച്ചതെന്നാണ്‌ സൂചന

കോളിവുഡിലാണ്‌ മിനിമം ഗ്യാരണ്ടി തുക നല്‌കി ചിത്രം വിതരണത്തിനെടുക്കുന്ന സംവിധാനം ആദ്യം നിലവില്‍ വന്നത്‌. പിന്നീട്‌ ഇത്‌ മലയാളത്തിലേക്ക്‌ വ്യാപിക്കുകയായിരുന്നു. എന്നാല്‍ വന്‍ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇത്‌ നിര്‍ത്തലാക്കിയെങ്കിലും ഇവിടെ ഇത്‌ നിര്‍ബാധം തുടരുകയായിരുന്നുവെന്ന്‌ എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്‍ ആരോപിയ്‌ക്കുന്നു.

മുന്‍ പേജില്‍
ജാക്കിയെ ബഹിഷ്‌ക്കരിയ്‌ക്കും

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam