Don't Miss!
- News
കടല്‍ വിസ്മയം തൊട്ടറിയാനായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
സിനിമയ്ക്കകത്തുള്ള വിവാഹവും വിവാഹ മോചനവുമൊക്കെ കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും സുപരിചിതമായിരിക്കുന്നു. 'ഓ സിനിമ നടന്റെ വിവാഹമോ, അതിനധികം ആയുസില്ലെന്ന' ഒഴുക്കന്‍ മട്ടിലെ അത്തരം വാര്‍ത്തകള്‍ സ്വീകരിക്കുന്നുള്ളൂ. ഒന്ന് വിട്ടാല്‍ മറ്റൊന്ന്. പണ്ടൊക്കെ മുസ്ലീം സമുദായത്തിലായിരുന്നു നാല് കെട്ട്. ഇപ്പോള്‍ അത് മാറി സിനിമകാര്‍ക്ക് എത്രയുമാവാം എന്നായി.
പ്രണയിച്ച് വിവാഹം കഴിക്കുകയും, പിന്നീട് വിവാഹ മോചനം നേടുകയും, പിന്നെ മറ്റൊരാളുമായി പ്രണയത്തിലായി, വിവാഹം ചെയ്യുകയും ചെയ്യുന്നതൊന്നും സിനിമാകാര്‍ക്ക് പുത്തരിയല്ല. വിവാഹത്തിന് വേണ്ടി മതംമാറാന്‍ തയ്യാറുള്ളവരുടെ എണ്ണവും കുറവല്ല. അതൊക്കെ ആത്മാര്‍ത്ഥമായ ഒരു പ്രണയത്തിന് വേണ്ടിയാണെങ്കില്‍ പോട്ടെ എന്ന് വയ്ക്കാം. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച സിനിമയ്ക്കകത്തെ ചില പ്രമുഖരെ പരിചയപ്പെടാം.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
ആദ്യം തലമൂത്തവരില്‍ നിന്ന് തുടങ്ങാം. ആരാധകര്‍ എംജിആര്‍ എന്ന് വിളിക്കുന്ന എം ജി രാമചന്ദ്രന് മൂന്ന് പേരെ വിവാഹം ചെയ്തിട്ടുണ്ട്. തങ്കമണി എന്നറിയപ്പെട്ടിരുന്ന ഭാര്‍ഗവിയാണ് ആദ്യഭാര്യ. അവരുടെ മരണശേഷം സന്താനദേവിയെ വിവാഹം ചെയ്തു. അവരും മരിച്ചപ്പോഴാണ് ആദ്യകാല നടി വിഎന്‍ ജാനകിയെ വിവാഹം ചെയ്തത്.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
ഉലകനായകന് കമല്‍ ഹസന് ലിവിങ് ടുഗെതര്‍ റിലേഷനോടാണ് താത്പര്യം. തന്റെ 24 ആം വയസ്സിലാണ് കമല്‍ വാണി ഗണപതിയെ വിവാഹം ചെയ്യുന്നത്. പത്ത് വര്‍ഷത്തിന് ശേഷം അവരില്‍ നിന്ന് വിവാഹമോചനം നേടി, നടി സരികയ്ക്കൊപ്പം ലിവിങ് ടുഗെതര്‍ ആരംഭിച്ചു. ശ്രുതി ഹസന് ജനിച്ചതിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ നടി ഗൗതമിക്കൊപ്പം ലിവിങ് ടുഗെതര്‍ റിലേഷനിലാണ് കമല്‍

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
കാര്‍ത്തിക്കിന് ഇപ്പോഴും രണ്ട് ഭാര്യമാരുണ്ട്. 1988 ലാണ് നടി രാഗിണിയെ കാര്‍ത്തി വിവാഹം ചെയ്യുന്നത്. 1992 ല്‍ അവരുടെ സഹോദരി രതിയെയും കാര്‍ത്തിക് വിവാഹം ചെയ്തു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
1983 ലാണ് പ്രഭു പുനിതയെ വിവാഹം ചെയ്യുന്നത്. നടി കുശുബുവുമായി പ്രഭുവിന് അടുപ്പമുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെ 1993 സെപ്റ്റംബര്‍ 12 ന് പ്രഭവും കുശ്ബുവും വിവാഹിതരായി. 94 ല്‍ വിവാഹ മോചനവും നേടി. കുശ്ബു ഇപ്പോള്‍ സംവിധായകനും നടനുമായ സുന്ദറിന്റെ ഭാര്യയാണ്.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
1984 ല്‍ ശരത്ത് കുമാര്‍ ചായയെ വിവാഹം ചെയ്തു. 2000 ല്‍ ഇരുവരും വിവാഹമോചിതരായി. 2001 ല്‍ നടി രാധികയെ വിവാഹം ചെയ്തു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
1994 ലാണ് പ്രകാശ് രാജും നടി ലളിത കുമാരിയും വിവാഹിതരായത്. ഈ ബന്ധത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ് കുട്ടിയും ദമ്പതികള്‍ക്കുണ്ട്. 2009 ല്‍ പ്രകാശ് രാജും ലളിത കുമാരിയും വേര്‍പിരിഞ്ഞു. 2010 ല്‍ പ്രകാശ് രാജ് പൊനി വര്‍ണയെ വിവാഹം ചെയ്തു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
നടന് ചക്രബോര്ട്ടിയുമായി പ്രണയത്തിലായിരുന്നു ശ്രീദേവി. രഹസ്യമായി ഇരുവരും വിവാഹിതരാകുകയും ചെയ്തു. ചക്രബോര്‍ട്ടി പ്രസ്സ്മീറ്റ് വിളിച്ച് വിവാഹം കഴിഞ്ഞ കാര്യം പറയുന്നതുവരെ ആ വാര്‍ത്ത ഗോസിപ്പ് കോളത്തിലായിരുന്നു. പിന്നീട് ശ്രീദേവി നിര്‍മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്തു.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
1985 ല്‍ രാധികയും പ്രതാപ് പോത്തനും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തൊട്ടടുത്ത വര്‍ഷം ഇരുവരും വേര്‍പിരിയുകയും ചെയ്തു. ലണ്ടന്‍കാരനായ റിച്ചാര്‍ഡ് ഹാര്‍ഡിയുമായി 90 ല്‍ രാധികയുടെ രണ്ടാം വിവാഹം കഴിഞ്ഞു. 92 വിവാഹമോചനവും നേടി. 2001 ലാണ് നടന് ശരത്ത് കുമാറുമായുള്ള മൂന്നാം കെട്ട് നടക്കുന്നത്.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
പുതിയ തലമുറയില്‍ മൂന്ന് കെട്ടിയ ഏക വ്യക്തി. ഒരുപാട് നാളത്തെ പ്രണയത്തിനൊടുവിലാണ് യുവന് ശങ്കര്‍ രാജയും സുജയ ചന്ദ്രനും തമ്മിലുള്ള വിവാഹം 2005 ല്‍ നടക്കുന്നത്. 2008 വിവാഹമോചിതരായി. 2011 ല്‍ യുവന് ശില്പ മോഹനെ വിവാഹം ചെയ്തു. ശില്പയില് നിന്നും വിവാഹ മോചനം നേടിയ യുവന് ഇപ്പോള്‍ മതം മാറി സഫ്രൂണ് നിസ എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തിരിക്കുകയാണ്.

ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച പ്രശസ്ത താരങ്ങള്‍
തന്റെ 17ആം വയസ്സിലാണ് ലക്ഷ്മിയുടെ ആദ്യ വിവാഹം നടക്കുന്നത്. 1969 ല്‍ ഭാസ്കറുമായി. ഭാസ്കറില്‍ നിന്ന് വിവാഹ മോചനം നേടിയ ലക്ഷ്മി 1975 ല്‍ നടന് മോഹന്‍ ശര്‍മയെ വിവാഹം ചെയ്തു. 80 ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് ലക്ഷ്മി നടനും സംവിധായകനുമായ കെഎസ് ശിവചന്ദ്രനുമായി പ്രണയത്തിലായി. 1989 ല്‍ അദ്ദേഹത്തെ വിവാഹം ചെയ്തു.
-
സീരിയൽ സെറ്റിൽ ദിവ്യക്ക് ബേബി ഷവർ; താൻ പുതു ജീവിതത്തിലെന്ന് അർണവ്; വിധി നിങ്ങളെ വെറുതെ വിടില്ലെന്ന് കമന്റുകൾ
-
മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരുമോ? അക്കാരണം കൊണ്ട് ഉടനെ പ്രതീക്ഷിക്കാമെന്ന് മേഘ്ന രാജ്!, വീഡിയോ
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ