»   » കാസനോവയില്‍ നാല് നായികമാര്‍

കാസനോവയില്‍ നാല് നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
Sameera Reddy
റോഷന്‍ ആന്‍ഡ്രൂസ്-മോഹന്‍ലാല്‍ ടീമിന്റെ കാസനോവയുടെ ചിത്രീകരണം ജനുവരി രണ്ടിന് ദുബായില്‍ തുടങ്ങുന്നു. പത്ത് കോടിയുടെ വന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ബോളിവുഡിന്റെ ഗ്ലാമര്‍ ഡോളായ സമീര റെഡ്ഡിയാണ്.

സമീരയ്ക്ക് പുറമെ റോമ, ലക്ഷ്മി റായി ഹണി റോസ് എന്നിവരും കാസനോവയിലുണ്ടാകും. മമ്മൂട്ടിയുടെ പോക്കിരി രാജയില്‍ ശ്രീയ നായികയാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മറ്റൊരു മുംബൈ താരം കൂടി മോളിവുഡിലേക്കെത്തുന്നത്. തമിഴില്‍ അജിത്ത് നായകനാവുന്ന അസല്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സമീര മലയാളത്തിലേക്ക് തിരിയുന്നത്. നേരത്തെ സൂര്യയുടെ വാരണം ആയിരം എന്ന ചിത്രത്തിലും സമീര അഭിനയിച്ചിരുന്നു.

മലേഷ്യ അല്ലെങ്കില്‍ ബാക്കോക്ക് ആയിരിക്കും കാസനോവയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍. മോഹന്‍ലാല്‍ കാസിനോവയുടെ ലൊക്കേഷനില്‍ ജനുവരി ആറിന് ജോയിന്‍ ചെയ്യുമെന്നാണ് സൂചന. ആദ്യം കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഒറ്റയ്ക്ക് നിര്‍മ്മിയ്ക്കാനിരുന്ന ചിത്രം സാമ്പത്തികകാരണങ്ങളാല്‍ നീട്ടിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇപ്പോള്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിനൊപ്പം വൈശാഖ് എന്റര്‍ടൈന്‍മെന്റ്‌സ് കൂടി ചിത്രത്തിന്റെ നിര്‍മാണത്തില്‍ സഹകരിയ്ക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് വൈശാഖ് രാജനും കോണ്‍ഫിഡന്റ് ഗ്രൂപ്പ് റോയിയും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

ആര്യ, ബാല, വംശി എന്നിങ്ങനെ ഒരു വന്‍താര നിര തന്നെ അണിനിരക്കുന്ന കാസനോവയുടെ തിരക്കഥയൊരുക്കുന്നത് നോട്ട്ബുക്ക് ഫെയിം ബോബി-സഞ്ജയ് ടീമാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam