»   »  സംവൃതയെ ആരൊക്കെയോ തഴയുന്നു?

സംവൃതയെ ആരൊക്കെയോ തഴയുന്നു?

Posted By:
Subscribe to Filmibeat Malayalam
Samvritha
കണ്ണൂരില്‍ നിന്നും എറണാകുളം സെന്റ് തെരേസാസ് കോളെജില്‍ പഠിക്കാനെത്തിയ സംവൃത സുനില്‍ എന്ന പെണ്‍കുട്ടി മലയാളസിനിമയുടെ ഭാഗമായി മാറിയത് തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. ഒട്ടും ഓര്‍ത്തിരിക്കാതെയാണ് സംവൃത രസികന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചത്.

അത് കഴിഞ്ഞിട്ടും വലിയ അഭിനയമോഹമൊന്നുമില്ലാതെ പഠനം തുടര്‍ന്ന സംവൃതയെത്തേടി വീണ്ടും അവസരങ്ങളെത്തി. വളരെക്കുറച്ച് ചിത്രങ്ങളിലൂടെ നല്ല നടിയാണെന്ന് തെളിയിക്കാന്‍ സംവൃതയ്ക്ക് കഴിഞ്ഞു. പക്ഷേ അവകാശപ്പെടാന്‍ ഒരു ഗോഡ്ഫാദര്‍ സിനിയമില്‍ സംവൃതയ്ക്കില്ലായിരുന്നു.

സെറ്റില്‍ അച്ചടക്കവും കാര്യം പറഞ്ഞാല്‍ മനസ്സിലാവുകയും ചെയ്യുന്ന പെണ്‍കുട്ടിയെന്ന ഇമേജാണ് സംവൃതയ്ക്ക്. എല്ലാവരോടും ഒതുക്കത്തോടെ പെരുമാറും. ഗ്ലാമറസ് വേഷങ്ങള്‍ ആദ്യമേ വേണ്ടെന്ന് പറയും. സംവിധായകനും നിര്‍മ്മാതാവിനും വേണ്ട ബഹുമാനം നല്‍കും- ഇങ്ങനെ ഒട്ടേറെ കാര്യങ്ങളുണ്ട് സിനിമാക്കാര്‍ സംവൃതയെപ്പറ്റി പറയുന്നതായിട്ട്.

എന്നാല്‍ അടുത്തകാലത്ത് സംവൃത സിനിമയില്‍ തഴയപ്പെടുകയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. കണ്ണൂരുകാരിയായതിനാല്‍ത്തന്നെ സ്വതസിദ്ധമായ നിഷ്‌കളങ്കത സംവൃതയ്ക്കുണ്ട്. ഇതും താരത്തിന് പാരയാവുകയാണത്രേ. പലപ്പോഴും പലവേഷങ്ങളും പലരും സംവൃതയുടെ കയ്യില്‍ നിന്നും തട്ടിത്തെറിപ്പിച്ചുവത്രേ. എന്നാല്‍ വിലകുറഞ്ഞ ഈഗോ കാണിക്കാനോ ആരോപണങ്ങളുമായി രംഗത്തെത്താനോ ഈ നടി തയ്യാറായില്ല. കിട്ടുന്നത് മതിയെന്ന് കരുതി വിവാദങ്ങളില്‍ അകപ്പെടാതെ കഴിയുന്നു.

സിനിയില്‍ ഗോഡ്ഫാദര്‍മാരില്ലെങ്കില്‍ പലരുടെയും പ്രത്യേകിച്ച് നടിമാരുടെ അവസ്ഥയിതാണെന്ന് പൊതുവേ പറയാറുണ്ട്. ഇതാണത്രേ സംവൃതയുടെ കാര്യത്തിലും സംഭവിച്ചത്. സംവൃതയ്ക്ക് വേണ്ടിസംസാരിക്കാന്‍ ആളില്ല. അതുതന്നെയാണത്രേ ഇപ്പോള്‍ സംവൃതയെ ചലച്ചിത്രലോകം ഒറ്റപ്പെടുത്തുന്നതിനും കാരണം.

English summary
A report said that some personalities trying to sideline actress Samvritha Sunil in Malayalam film idustries. She is silently avoiding such issues even gettin knew about that,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam