»   »  മീര ജാസ്മിന്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പത്തു കല്പനകള്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മീര ജാസ്മിന്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന പത്തു കല്പനകള്‍ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്ന നടിമാരിലൊരാളാണ് മീര ജാസ്മിന്‍. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്‍ന്ന മീര പിന്നീട് ചലച്ചിത്ര രംഗത്തു നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുകയായിരുന്നു. ഒരിടവേളയ്ക്കു ശേഷം മീരാ തിരിച്ചെത്തിയെങ്കിലും പഴയ വിജയം ആവര്‍ത്തിക്കാനായില്ല.

നവാഗതനായ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്തു കല്പനകളാണ് മീരയുടെ അടുത്തു പുറത്തിറങ്ങാനുളള ചിത്രം .ചിത്രം നവംബര്‍ 25 നു റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സംഗീത് ജെയിന്‍ ,സൂരജ്, നീരജ്എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

Read more: മറ്റേതൊരു നടന്മാരും അഭിനയിക്കാനിഷ്ടപ്പെടുന്ന അമിതാഭ് ബച്ചന്‍ അനശ്വരമാക്കിയ റോളുകളിവയാണ്..

10kalpanakal-0

മീരാ ജാസ്മിന് പോലീസ് ഓഫീസറുടെ റോളാണ് ചിത്രത്തില്‍. അനൂപ് മേനോന്‍, ജോജു ജോര്‍ജ്ജ്,കനിഹ, കവിത നായര്‍, പ്രശാന്ത് നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നുണ്ട്.

മീര ജാസ്മിന്റെ ഫോട്ടോസിനായി

English summary
Meera Jasmine’s comeback venture, 10 Kalpanakal, which also has Anoop Menon in an important role, is all set to hit the theatres in the month of November.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X