»   » താരങ്ങളെ വിലക്കിയത് ശരിയല്ല: കമല്‍ഹാസന്‍

താരങ്ങളെ വിലക്കിയത് ശരിയല്ല: കമല്‍ഹാസന്‍

Posted By:
Subscribe to Filmibeat Malayalam
Kamal Hassan
മലയാള സിനിമാ താരങ്ങള്‍ ടിവി ചാനലുകളില്‍ അവതാരകരാകുന്നതു വിലക്കിയ ഫിലിം ചേംബറിന്റെ നടപടി ഏകപക്ഷീയമാണെന്ന് നടന്‍ കമല്‍ഹാസന്‍.

അന്യഭാഷാ ചിത്രങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞു മാത്രമേ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കൂ എന്ന തീരുമാനവും ജനാധിപത്യ സമൂഹത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫിലിം ചേംബറിന്റെ നടപടി അംഗീകരിക്കാവുന്നതല്ല. താരങ്ങളെയും സംഗീത പ്രവര്‍ത്തകരെയും വിലക്കിയ നടപടി ശരിയല്ല. ടിവിയും സിനിമയും സഹോദരങ്ങളാണ്. രണ്ടിന്റെയും വളര്‍ച്ചയ്ക്കു പരസ്പരമുളള ബന്ധം ആവശ്യമാണ്- കമല്‍ പറഞ്ഞു.

ഇതിനിടെ താരങ്ങളെ ചാനല്‍ പരിപാടികളില്‍ നിന്നും വിലക്കിക്കൊണ്ട് തീരുമനമെടുത്തതല്ലാതെ മറ്റൊരു നടപടിയും ആര്‍ക്കെതിരെയും സ്വീകരിച്ചിട്ടില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.

ഗായകന്‍ എംജി ശ്രീകുമാറിനെതിരെ ചേംബര്‍ നോട്ടീസ് നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ചേംബര്‍ ജനറല്‍ സെക്രട്ടറി എവര്‍ഷൈന്‍ മണി അറിയിച്ചു.

ചാനലുകളിലൂടെ ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ പരസ്യപ്രസ്താവന നടത്തിയ കാര്യം ഇപ്പോള്‍ വിദേശത്തുള്ള ചേംബര്‍ പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ മടങ്ങിയെത്തിയശേഷം ചര്‍ച്ച ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam