»   » മിസ്റ്റര്‍ മുരുകനില്‍ ഖുശ്ബു അമ്മായിഅമ്മ

മിസ്റ്റര്‍ മുരുകനില്‍ ഖുശ്ബു അമ്മായിഅമ്മ

Posted By:
Subscribe to Filmibeat Malayalam
Khushboo
പഴയകാല നടിമാരെല്ലാം അമ്മമാരുടെയും ചേച്ചിമാരുടെയുമെല്ലാം റോളുകളിലൂടെ അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന കാലമാണിത്. ഇത്തരത്തില്‍ ഇപ്പോള്‍ ചലച്ചിത്രലോകത്തിന് ലഭിച്ചിരിക്കുന്ന അമ്മനടിമാര്‍ക്ക് കണക്കില്ല.

ഇക്കൂട്ടത്തിലേയ്ക്കിതാ ഇപ്പോള്‍ ഖുശ്ബുവും കടന്നുവരുന്നു. അമ്മയായിട്ടല്ല അമ്മായിയമ്മയായിട്ടാണ് ഖുശ്ബുവിന്റെ വരവ്, അതും ദിലീപിന്റെ അമ്മായിയമ്മ.

ഖുശ്ബുവിന്റെയും ദിലീപിന്റെ പേര് കേള്‍ക്കുമ്പോള്‍ ഏവര്‍ക്കു ഓര്‍മ്മവരുന്ന ഒരു ചിത്രമുണ്ട് മാനത്തെക്കൊട്ടാരം. ഖുശ്ബു ഒരു ചലച്ചിത്ര താരമായും അവരെ ആരാധിക്കുന്ന യുവാവായി ദിലീപും അഭിനയിച്ച ചിത്രം.

ഒരു അഭിനേതാവെന്ന നിലയില്‍ ദിലീപിന് വന്‍ ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു ഇത്. ഇപ്പോള്‍ കാലം മാറി, ദിലീപ് ഇന്നും കാമുകനായും കോളെജ് പയ്യനായുമെല്ലാം അഭിനയിച്ച് വിലസുന്നു. അപ്പോഴാണ് ഖുശ്ബു താരത്തിന്റെ അമ്മായിഅമ്മ റോളില്‍ എത്തു്‌നനത്.

മിസ്റ്റര്‍ മുരുകന്‍ എന്ന ചിത്രത്തിലാണ് ഖുശ്ബു ദിലീപിന്റെ അമ്മായിഅമ്മയാകുന്നത്. ചിത്രത്തില്‍ ദിലീപിന്റെ നായിയായെത്തുന്നത് മുന്‍കാല ബാലതാരം സനുഷയാണ്. തമിഴ് നടി റോജയെയായിരുന്നു ആദ്യം ഈ റോളിലേയ്ക്ക് തീരുമാനിച്ചത്.

എന്നാല്‍ റോജ പിന്‍മാറിയപ്പോള്‍ ഖുശ്ബുവിനെ കരാര്‍ ചെയ്യുകായിരുന്നു. തമിഴ്‌നടന്‍ ഭാഗ്യരാജാണ് ചിത്രത്തില്‍ ഖുശ്ബുവിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നത്.

ഉദയ്കൃഷ്ണ സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന മിസ്റ്റര്‍ മരുമകന്‍ 2011ല്‍ ദിലീപിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രൊജക്ടുകളിലൊന്നായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. മാര്‍ച്ച് രണ്ടാംവാരം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും. വര്‍ണചിത്ര സുബൈറും നെല്‍സണ്‍ ഈപ്പനും ചേര്‍ന്നാണ് മിസ്റ്റര്‍ മരുമകന്‍ നിര്‍മ്മിക്കുന്നത്.

English summary
South Indian actress Khushboo will be playing the role of Dileep's mother-in- law, in the latest movie Mr Murukan, which was supposed to do by Tamil actress Roja. And she will be pairing up with Bhagyaraj.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam