»   » ഡോക്ടര്‍ ലവ് ശരിയ്ക്കും കിടിലന്‍

ഡോക്ടര്‍ ലവ് ശരിയ്ക്കും കിടിലന്‍

Posted By:
Subscribe to Filmibeat Malayalam
Doctor Love
കുഞ്ചാക്കോ ബോബന്‍ ഒരിക്കല്‍ക്കൂടി മലയാളചലച്ചിത്രത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ്. ഓണത്തിനിറങ്ങിയ ചിത്രങ്ങളില്‍ ചാക്കോച്ചന്‍ ഡോക്ടര്‍ ലവ് കിടിലന്‍ വിജയമായി മാറുകയാണെന്നാണ് റിപ്പോര്‍ട്ട്. കുറഞ്ഞത് ഒരു സൂപ്പര്‍ഹിറ്റ് എന്ന പേരെങ്കിലും ഡോക്ടര്‍ ലവിന് കിട്ടുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഓണത്തിന് ഒരു നല്ലചിത്രം കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം പ്രേക്ഷകര്‍ മറച്ചുവെയ്ക്കുന്നില്ല. ആദ്യപകുതിയും രണ്ടാം പകുതിയും ഒരുപോലെ ്ആസ്വാദ്യകരമെന്നതാണ് ഡോക്ടര്‍ ലവിനെക്കുറിച്ച് പറയുന്ന ഏറ്റവും വലിയ പ്രത്യേകത.

ചിത്രത്തിന്റെ ക്ലൈമാക്‌സാകട്ടെ കയ്യടിനേടുകയാണ്. നല്ല അസ്സല്‍ കോമഡിയ്‌ക്കൊപ്പം ഹൃദയത്തില്‍ത്തൊടുന്ന വൈകാരിക മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയതുതന്നെയാണ് ചിത്രത്തിന്റെ ശ്ക്തി. ചാക്കോച്ചന്റെ കരിയറിലെ മികച്ച വിജയമായി ഡോക്ടര്‍ ലവ് മാറുമെന്നാണ് സൂചന.

ചാക്കോച്ചന്‍ വിനയചന്ദ്രന്‍ എന്ന പ്രണയഡോക്ടറായിട്ടാണ് അഭിനയിക്കുന്നത് ഒപ്പം ഭാവനയും അനന്യയും നായികമാരായി എത്തുന്നു. ഭാവനയുടെ അഭിനയമുഹൂര്‍ത്തങ്ങള്‍ നല്ല കയ്യടി നേടുന്നുണ്ട്.

പതിനഞ്ചുവര്‍ഷത്തിലേറെയാണ് സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ബിജു വളരെ ക്ഷമയോടും കയ്യടക്കത്തോടും കൂടിയാണ് ആദ്യ ചിത്രമായ ഡോക്ടര്‍ ലവിനെ സമീപിച്ചിരിക്കുന്നത്. എന്തായാലും മലയാൡസംവിധായക നിരയില്‍ ബിജു ഒരു പ്രതീക്ഷയായിരിക്കുമെന്നതില്‍ സംശയമില്ല.

അതേസമയം ജോഷി സംവിധാനം ചെയ്ത സെവന്‍സ് നിരാശപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മോശം തിരക്കഥയാണ് സെവന്‍സിന് പാരയായതെന്നാണ് സൂചന. നേരത്തേ റിലീസ് ചെയ്ത പ്രണയം നിരൂപകപ്രശംസ നേടിയെങ്കിലും തിയേറ്ററുകളില്‍ തരംഗമുണ്ടാക്കുന്നില്ല.

English summary
Kunchacko Boban's fil Doctor Love won this Onam. Doctor Love getting good reviews

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam