»   » ചാക്കോച്ചന്‍ പേടിപ്പിയ്‌ക്കാനൊരുങ്ങുന്നു

ചാക്കോച്ചന്‍ പേടിപ്പിയ്‌ക്കാനൊരുങ്ങുന്നു

Subscribe to Filmibeat Malayalam
Kunchako Boban
വികെ പ്രകാശ്‌ ചിത്രമായ ഗുലുമാലിന്‌ ശേഷം കുഞ്ചാക്കോ ബോബന്‍ ഹൊറര്‍ ചിത്രത്തിലേക്ക്‌. കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ തന്റെ പതിവ്‌ ചോക്ലേറ്റ്‌ കഥാപാത്രങ്ങളില്‍ നിന്നും ബോബന്‍ ചുവടു മാറ്റിയെത്തുന്നത്.

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ അലക്‌സാണ്ടര്‍ ദി ഗ്രേറ്റിന്റെ തിരക്കഥയൊരുക്കി കൊണ്ട്‌ ചലച്ചിത്ര ലോകത്തെത്തിയ സി ബാലചന്ദ്രനായിരിക്കും കുക്കു-കുഞ്ചാക്കോ ചിത്രത്തിന്റെ തിരക്കഥയൊരുക്കുക. ഒരാള്‍ വീരാളിപ്പട്ട്‌ എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം കുക്കു സംവിധാനം ചെയ്യുന്ന ചിത്രമാണിത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ജയസൂര്യയ്‌ക്കൊപ്പം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ഗുലുമാലിന്റെ ഷൂട്ടിങിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. ഒരു മാസത്തെ ഇടവേളയ്‌ക്ക്‌ ശേഷം സെപ്‌റ്റംബറില്‍ ഗുലുമാലിന്റെ രണ്ടാംഘട്ട ഷൂട്ടിങ്‌ ആരംഭിയ്‌ക്കും. വെള്ളിത്തിരയില്‍ വീണ്ടുമൊരു തിരിച്ചുവരവിന്‌ കോപ്പുകൂട്ടുന്ന കുഞ്ചാക്കോ ബോബനെ തേടി ഒട്ടേറെ അവസരങ്ങളെത്തുന്നുണ്ടെങ്കിലും പൂര്‍ണമായും സെലക്ടീവ്‌ ആകാനാണ്‌ താരത്തിന്റെ തീരുമാനം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam